മെസിയെ സിറ്റിയിൽഎത്തിക്കാൻ ശ്രമിച്ചില്ല: ഗാർഡിയോള
മെസിയെ സിറ്റിയിൽഎത്തിക്കാൻ ശ്രമിച്ചില്ല: ഗാർഡിയോള
Wednesday, October 19, 2016 12:06 PM IST
ബാഴ്സലോണ: ബാഴ്സലോണയുടെ സൂപ്പർ താരങ്ങളായ ലയണൽ മെസിയെയും നെയ്മറെ യും ടീമിലെത്തിക്കാൻ ശ്രമിച്ചെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗാർഡിയോള. സ്പാനിഷ് പത്രത്തിനു നൽകിയ അഭിമുഖത്തിലാണ് മുൻ ബാഴ്സ പരിശീലകന്റെ തുറന്നുപറച്ചിൽ.

ഞാൻ മെസിയെ വിളിച്ചിട്ടില്ല, നെയ്മറെയും. മെസി അദ്ദേഹത്തിന്റെ കരിയർ ബാഴ്സയിൽ അവസാനിപ്പിക്കമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് –ഗാർഡിയോള പറഞ്ഞു.


2013ൽ ബയേൺ മ്യൂണിക് പരിശീലകനായിരുന്ന കാലത്ത് ബ്രസീൽ താരം നെയ്മറിനെ ടീമിലെത്തിക്കാൻ ശ്രമിച്ചിരുന്നതായി ഗാർഡിയോള വ്യക്തമാക്കി. എന്നാൽ ബാഴ്സയിലേക്കു പോകാനായിരുന്നു നെയ്മറിനും കുടുംബത്തിനും താത്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.