ഇംഗ്ലണ്ടിനെ സ്പിൻ പഠിപ്പിക്കാൻ സഖ്ലൈൻ മുഷ്താഖ്
ഇംഗ്ലണ്ടിനെ സ്പിൻ പഠിപ്പിക്കാൻ സഖ്ലൈൻ മുഷ്താഖ്
Tuesday, October 25, 2016 11:56 AM IST
കറാച്ചി: പാക് ഓഫ് സ്പിൻ സൂപ്പർ താരമായിരുന്ന സഖ്ലൈൻ മുഷ്താഖിനെ ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന്റെ സ്പിൻ കൺസൾട്ടന്റ് ആയി നിയമിച്ചു. ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡിന്റേതാണ് തീരുമാനം. ഇന്ത്യൻ പര്യടനത്തിനുള്ള ഇംഗ്ലീഷ് ടീമിനെ സ്പിൻ തന്ത്രങ്ങൾ പഠിപ്പിക്കുകയാണ് സഖ്ലൈന്റെ ചുമതല.

നവംബർ ഒന്നിന് സഖ്ലൈൻ ഇന്ത്യയിൽ എത്തി ഇംഗ്ലീഷ് ടീമിനൊപ്പം ചേരും. തുടർന്നുള്ള 15 ദിവസം സഖ്ലൈൻ സ്പിൻ തന്ത്രങ്ങൾ ഇംഗ്ലണ്ടിനു നല്കും. അഞ്ച് ടെസ്റ്റ് മത്സരങ്ങൾക്കായാണ് ഇംഗ്ലണ്ട് ഇന്ത്യയിൽ എത്തുന്നത്. ആദ്യ ടെസ്റ്റ് നവംബർ ഒമ്പതിനാണ്. സ്പിൻ അനുകൂല ഇന്ത്യൻ പിച്ചിൽ കറങ്ങി വീഴാതിരിക്കാനുള്ള മുന്നൊരുക്കമാണ് സഖ്ലൈനെ സ്പിൻ കൺസൾട്ടന്റ് ആക്കിയതിലൂടെ ഇംഗ്ലണ്ട് സ്വീകരിച്ചിരിക്കുന്നത്.


49 ടെസ്റ്റുകളിൽ പാക്കിസ്‌ഥാനുവേണ്ടി കളത്തിലിറങ്ങിയ സഖ്ലൈൻ 208 വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു, 169 ഏകദിനങ്ങളിൽനിന്ന് 288 വിക്കറ്റും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.