വിൻഡീസിനു വിണ്ടും തോൽവി
വിൻഡീസിനു വിണ്ടും തോൽവി
Tuesday, October 25, 2016 11:56 AM IST
അബുദാബി: സ്പിന്നർ യാസിർ ഷായുടെ കറങ്ങിത്തിരിഞ്ഞ പന്തുകൾക്കു മുമ്പിൽ ഒരിക്കൽകൂടി തകർന്നടിഞ്ഞ വിൻഡീസിനു പാക്കിസ്‌ഥാനെതിരേ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 133 റൺസ് തോൽവി. ഇതോടെ മുന്നു മത്സരപരമ്പര പാക്കിസ്‌ഥാൻ 2–0നു സ്വന്തമാക്കി. ദുബായിൽ നടന്ന ആദ്യടെസ്റ്റിൽ പാക്കിസ്‌ഥാൻ 56 റൺസിനു വിജയിച്ചിരുന്നു.

രണ്ടാം ഇന്നിംഗ്സിൽ 457 എന്ന വലിയ ലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ വിൻഡീസിന്റെ പോരാട്ടം 322ന് അവസാനിച്ചു. എട്ടാം വിക്കറ്റിൽ ദേവേന്ദ്ര ബിഷുവും ഷെയ് ഹോപ്പും ചെറുത്തുനിന്നെങ്കിലും സുൾഫിക്കർ ബാബറിന്റെ പന്തിൽ ഹോപ്പ് പുറത്തായതോടെ വിൻഡീസിന്റെ അവസാന പ്രതീക്ഷയും അവസാനിച്ചു. 124 റൺസിന് ആറു വിക്കറ്റ് വിഴ്ത്തിയ യാസിർ ഷായാണ് കരീബിയൻ നിരയെ തകർത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.