വിജയം തുടരാൻ ബ്ലാസ്റ്റേഴ്സ്
വിജയം തുടരാൻ ബ്ലാസ്റ്റേഴ്സ്
Friday, October 28, 2016 12:25 PM IST
ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഇന്ന് മരീന അരീനയിൽ കേരള ബ്ലാസ്റ്റേഴ്സ് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്സിയെ നേരിടും. ആദ്യ സീസണിൽ ചെന്നൈയിൻ എഫ്സിയുടെ കലാശപ്പോരാട്ടത്തിനുള്ള മോഹം തല്ലിത്തകർത്താണു കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിൽ എത്തിയത്. കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ സ്റ്റീവ് കോപ്പൽ പരമ്പരാഗത എതിരാളികളായ ഇരുടീമും തമ്മിലുള്ള വാശിയേറിയ പോരാട്ടങ്ങളുടെ ചരിത്രം അറിഞ്ഞുതന്നെയാണ് ഇന്നത്തെ കളിയിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഒരുക്കിയിരിക്കുന്നത്.


കഴിഞ്ഞ കളിയിൽ ഗോവയെ അവരുടെ നാട്ടിൽ 2–1നു തോൽപ്പിച്ച ബ്ലാസ്റ്റേഴ്സ് ആത്മവിശ്വാസത്തിലാണ്. ചെന്നൈയിൻ എഫ്സിക്കും എട്ട് പോയിന്റാണു ലഭിച്ചിട്ടുള്ളതെങ്കിലും അവർ മികച്ച ഗോൾ ശരാശരിയിൽ കേരള ബ്ലാസ്റ്റേഴ്സിനു മുകളിലാണ്. കഴിഞ്ഞ മത്സരത്തിൽ പൂന സിറ്റിയുമായി സമനില പിടിക്കേണ്ടിവന്നതിന്റെ നിരാശയിലാണ് ചെന്നൈയിൻ. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയതിന്റെ മികവ് പൂനയുമായി സമനില പിടിച്ചതോടെ അവസാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.