സെഞ്ചുറിയോടെ ടെയ്ലർ; പാക്കിസ്‌ഥാനു 369 റൺസ് വിജയലക്ഷ്യം
സെഞ്ചുറിയോടെ  ടെയ്ലർ; പാക്കിസ്‌ഥാനു 369 റൺസ് വിജയലക്ഷ്യം
Monday, November 28, 2016 11:15 AM IST
ഹാമിൽട്ടൻ: കണ്ണിന്റെ കാഴ്ചക്കുറവിനെ തരണം ചെയ്ത് റോസ് ടെയ്ലർ നേടിയ സെഞ്ചുറിയുടെ ബലത്തിൽ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലൻഡ് പാക്കിസ്‌ഥാനു മുന്നിൽ ഉയർത്തിയത് 369 റൺസ് വിജയലക്ഷ്യം. കാഴ്ച മറക്കുന്ന തരത്തിൽ ഇടതു കണ്ണിന് പ്രശ്നങ്ങൾ വന്ന ടെയ്ലർ ബുധനാഴ്ച ശസ്ത്രക്രിയയ്ക്കു വിധേയനാകും. രണ്ടാം ഇന്നിംഗ്സിൽ ടെയ്ലർ പുറത്താകാതെ നേടിയ 102 റൺസിന്റെ കരുത്തിൽ കിവീസ് അഞ്ചിന് 313 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. വൻ വിജയലക്ഷ്യവുമായിറങ്ങിയ പാക്കിസ്‌ഥാൻ നാലാം ദിനം അവസാനിച്ചപ്പോൾ വിക്കറ്റ് നഷ്‌ടമാകാതെ ഒരു റൺസെടുത്തിട്ടുണ്ട്. ന്യൂസിലൻഡിനായി ടോം ലാഥം 80 റൺസെടുത്തപ്പോൾ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ 42 റൺസെടുത്തു. പാക്കിസ്‌ഥാനായി ഇമ്രാൻ ഖാൻ 76 റൺസ് വഴങ്ങി മൂന്നു വിക്കറ്റുകൾ നേടി. ക്രൈസ്റ്റ്ചർച്ചിൽ നടന്ന ആദ്യ ടെസ്റ്റിൽ കിവീസ് ജയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.