ബാഴ്സയ്ക്കു സമനില
ബാഴ്സയ്ക്കു സമനില
Monday, November 28, 2016 11:15 AM IST
അനോയിറ്റ: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ബാഴ്സലോണ സമനില കൊണ്ടു തൃപ്തരായി. നിലവിലെ ചാമ്പ്യൻമാരായ ബാഴ്സലോണയെ റയൽ സോസിഡാഡാണ് 1–1ന് സമനിലയിൽ കുടുക്കിയത്. നെയ്മറുടെ മികവുറ്റ അസിസ്റ്റിൽ ലയണൽ മെസിയുടെ ഗോളാണ് ബാഴ്സയെ തോൽവിയിൽനിന്നു രക്ഷിച്ചത്. ഈ മത്സരം സമനിലയായതോടെ പോയിന്റ് നിലയിൽ ഒന്നാമതുള്ള റയൽ മാഡ്രിഡ് ആറു പോയിന്റ് മുന്നിലെത്തി. പതിമൂന്നു കളിയിൽ റയലിനു 33 പോയിന്റും ബാഴ്സലോണയ്ക്ക് ഇത്രതന്നെ കളിയിൽ 27 പോയിന്റുമാണുള്ളത്. വില്യൻ ഹൊസെയുടെ (53) ഹെഡറിൽ സോസിദാദ് മുന്നിലെത്തി. ഇതിനു മറുപടി മെസിയിലൂടെ 59–ാം മിനിറ്റിൽ കറ്റാലൻ കരുത്തർ നൽകി. കളി തീരാൻ പതിന്നാലു മിനിറ്റുകൂടിയുള്ളപ്പോൾ സോസിഡാഡിന്റെ പകരക്കാരനായി ഇറങ്ങിയ യുവാൻമി വിജയഗോൾ നേടിയെങ്കിലും തെറ്റായ ഓഫ് സൈഡ് വിളി ഗോൾ നിഷേധിച്ചു.

തീർത്തും മോശം പ്രകടനമാണ് ബാഴ്സ സോസിഡാഡിന്റെ അനോയിറ്റയിൽ പുറത്തെടുത്തത്. 20ാ07നുശേഷം ബാഴ്സലോണയ്ക്കു സോസിഡാഡിന്റെ തട്ടകത്തിൽ ജയിച്ചിട്ടില്ല. സാൻ സെബാസ്റ്റ്യനിൽ നടന്ന കഴിഞ്ഞ നാലു ലീഗ് മത്സരങ്ങളിലും ബാഴ്സ പരാജയപ്പെട്ടു. ആദ്യ പകുതിയിൽ ബാഴ്സയ്ക്ക് ആദ്യ പകുതിയിൽ സോസിഡാഡിന്റെ വല ലക്ഷ്യമാക്കി ഒരു ഷോട്ട് പായിക്കാൻ 41–ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു.


മെസിയെ മാത്രം മുന്നിൽനിർത്തി കളിപ്പിക്കുന്നതിന്റെ ദോഷമാണ് ബാഴ്സയുടെ മോശം പ്രകടനങ്ങൾക്കു കാരണമെന്ന് വിമർശനം ഉയർന്നുകഴിഞ്ഞു. മെസിയിലൂടെ മാത്രം സ്കോറിംഗ് നടത്തുക എന്നതാണ് ബാഴ്സയുടെ പുതിയ രീതിയെന്നാണ് പരക്കേയുള്ള ആരോപണം.

ബാഴ്സ അവസാനം അടിച്ച 14 ഗോളുകളിൽ 10ഉം മെസിയുടെ ബൂട്ടിൽനിന്നാണ്. സുവാരസ് ഒരു ഗോൾ നേടിയപ്പോൾ നെയ്മർക്ക് ഒന്നും നേടാനായില്ല. മെസി നേടിയ ഗോളുകളിൽ കൂടുതലും നെയ്മറുടെ അസിസ്റ്റിൽനിത്തായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.