ഓസീസിനു ജയം
ഓസീസിനു ജയം
Sunday, December 4, 2016 12:47 PM IST
സിഡ്നി: ന്യൂസിലൻഡിനെതിരേയിള്ള ചാപ്പൽ–ഹാഡ്ലി ട്രോഫിയിലെ ആദ്യ ഏകദിനത്തിൽ ഓസീസിനു ജയം. ആദ്യ ബാറ്റ് ചെയ്ത കങ്കാരുക്കൾ എട്ടു വിക്കറ്റുകൾ നഷ്‌ടമാക്കി നേടിയത് 324 റൺസ്. ഓസീസിനായി ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്ത് 164 റൺസ് നേടി.

കൂറ്റൻ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ കിവികൾക്കു 44.2 ഓവറിൽ 256 റൺസെടുക്കുമ്പോഴേക്കും എല്ലാവരും പുറത്തായി. 114 റൺസെടുത്ത ഓപ്പണർ മാർട്ടിൻ ഗുപ്ടിലിനും 49 റൺസെടുത്ത കോളിൻ മൺറോയ്ക്കും മാത്രമേ ന്യൂസിലൻഡ് നിരയിൽ മികച്ച പ്രകടനം നടത്താനായുള്ളൂ. ഓസീസിനായി ജോഷ് ഹെയ്സൽവുഡ് പത്ത് ഓവറിൽ 49 റൺസ് വഴങ്ങി മൂന്നു വിക്കറ്റുകൾ നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.