മാതിരപ്പിള്ളിക്കു സ്വർണം മലപ്പുറത്തുനിന്ന്
Monday, December 5, 2016 2:22 PM IST
തേഞ്ഞിപ്പലം: ജൂണിയർ ബോയ്സ് ഷോട്ട്പുട്ട് സ്വർണം അൻഫാസിന്. അൻഫാസ് മലപ്പുറത്തുകാരനാണെങ്കിലും സ്വർണം മാതിരിപ്പിള്ളിക്ക്. 14.99 മീറ്റർ എറിഞ്ഞാണ് ഈ യുവാവ് സ്വർണമെഡൽ നേടിയെടുത്തത്. കഴിഞ്ഞവർഷവും ഈയിനത്തിൽ അൻഫാസിനായിരുന്നു സ്വർണം. കോതമംഗലം മാതിരിപ്പിള്ളി സ്കൂളിൽ പത്താംക്ലാസ് വിദ്യാർഥിയാണ് അൻഫാസ്. മലപ്പുറം താനൂർ അവളന്റെപുരയ്ക്കൽ അമീന്റെയും സലീനയുടെയും മകനായ അൻഫാസ് കായികരംഗത്ത് കൂടുതൽ ശോഭിക്കാനായി മാതിരപ്പിള്ളിയിലേക്കു ചേക്കേറുകയായിരുന്നു. നേരത്തെ മലപ്പുറം തിരുനാവായ നവാമുകുന്ദ സ്കൂളിലായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.