ജോക്കോവിച്ചും ബെക്കറും പിരിഞ്ഞു
ജോക്കോവിച്ചും ബെക്കറും പിരിഞ്ഞു
Wednesday, December 7, 2016 1:36 PM IST
ബർലിൻ: ലോക രണ്ടാം നമ്പർ ടെന്നീസ് താരം സെർബിയുടെ നൊവാക് ജോക്കോവിച്ചും പരിശീലകൻ ബോറിസ് ബെക്കറും പിരിഞ്ഞു. മൂന്നു വർഷമായി ബെക്കറായിരുന്നു ജോക്കോവിച്ചിന്റെ പരിശീലകൻ. പിരിയുകയെന്നത് ബെക്കറും താനും ഒരുമിച്ചെടുത്ത തീരുമാനമെന്ന് ജോക്കോവിച്ച് തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. സെർബിയൻ താരം നേടിയ 12 ഗ്രാൻഡ് സ്ലാം കിരീടങ്ങളിൽ ആറും ബെക്കർ പരിശീലക സ്‌ഥാനത്തുവന്നശേഷം നേടിയതാണ്. ഓസ്ട്രേലിയൻ ഓപ്പൺ (2015, 2016), വിംബിൾഡൺ (2014, 2015), ഫ്രഞ്ച് ഓപ്പൺ (2016), യുഎസ് ഓപ്പൺ (2016). തങ്ങൾ ഒരുമിച്ചപ്പോൾ കണ്ട ലക്ഷ്യങ്ങൾ നേടിയെടുത്തു. ബെക്കറിന്റെ സഹകരണത്തിനും ടീം വർക്കിനും സമർപ്പണത്തിനും അർപ്പണ ബോധത്തിനും നന്ദിയുണ്ടെന്നും സെർബിയൻ താരം പറഞ്ഞു.


ജൂണിൽ ഫ്രഞ്ച് ഓപ്പൺ നേടിയ ശേഷം ജോക്കോവിച്ചിന്റെ പ്രകടനം മികച്ച രീതിയിൽ ആയിരുന്നില്ലി. 2014 ജൂലൈ 7 മുതൽ 122 ആഴ്ചയോളം കൈവശം വച്ച ഒന്നാം റാങ്ക് നവംബറിൽ ബ്രിട്ടന്റെ ആൻഡി മുറേയ്ക്കു മുന്നിൽ അടിയറവു വച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.