യൂറോപ്പ: ജയത്തോടെ യുണൈറ്റഡ് നോക്കൗട്ടിൽ
യൂറോപ്പ: ജയത്തോടെ യുണൈറ്റഡ് നോക്കൗട്ടിൽ
Friday, December 9, 2016 1:26 PM IST
ലുഹാൻസ്ക് (യുക്രെയിൻ): യൂറോപ്പ ലീഗ് ഫുട്ബോളിൽ ഇംഗ്ലീഷ് ഗ്ലാമർ ടീമായ മാഞ്ചസ്റ്റർ യുണൈറ്റഡ് നോക്കൗട്ടിൽ. യുക്രെയിൻ ക്ലബ് എഫ്സി സൊർയ ലുഗാൻസ്കിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കു കീഴടക്കിയാണ് ഹൊസെ മൗറീഞ്ഞോയുടെ കുട്ടികൾ ഗ്രൂപ്പിൽ രണ്ടാം സ്‌ഥാനത്തോടെ നോക്കൗട്ടിൽ ഇടംപിടിച്ചത്. ഹെൻറിക് മക്കിത്രയനാണ് ആദ്യ ഗോൾ നേടിയത്. മത്സരത്തിന്റെ 48–ാം മിനിറ്റിലായിരുന്നു ഗോൾ. 88–ാം മിനിറ്റിൽ സൂപ്പർ സ്ട്രൈക്കർ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് യുണൈറ്റഡിന്റെ ലീഡ് ഉയർത്തി. അതേസമയം, ഇംഗ്ലീഷ് ക്ലബ് സൗതാംപ്ടൺ, ഇറ്റാലിയൻ ക്ലബ് ഇന്റർമിലാൻ എന്നിവ ആദ്യ റൗണ്ടിൽതന്നെ പുറത്തായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.