കോ​​ഹ്‌ലി​​ക്കൊ​​പ്പം വി​​ല്യം​​സ​​ണും
കോ​​ഹ്‌ലി​​ക്കൊ​​പ്പം വി​​ല്യം​​സ​​ണും
Monday, January 9, 2017 3:19 PM IST
ദു​​ബാ​​യ്: ക്രി​​ക്ക​​റ്റി​​ന്‍റെ മൂ​​ന്നു ഫോ​​ർ​​മാ​​റ്റി​​ലും ബാ​​റ്റിം​​ഗ് റാ​​ങ്കിം​​ഗി​​ൽ ആ​​ദ്യ അ​​ഞ്ചി​​ൽ ഉ​​ൾ​​പ്പെ​​ടു​​ക എ​​ന്ന അ​​പൂ​​ർ​​വ നേ​​ട്ടം വി​​രാ​​ട് കോ​​ഹ്‌​ലി​​ക്കു പു​​റ​​മേ കെ​​യ്ൻ വി​​ല്യം​​സ​​ണും സ്വ​​ന്ത​​മാ​​ക്കി. ട്വ​​ന്‍റി 20യി​​ൽ ഒ​​ന്നാം സ്ഥാ​​ന​​വും ടെ​​സ്റ്റി​​ലും ഏ​​ക​​ദി​​ന​​ത്തി​​ലും ര​​ണ്ടാം സ്ഥാ​​ന​​വും കോ​​ഹ്‌​ലി​ നി​​ല​​നി​​ർ​​ത്തി​​യ​​പ്പോ​​ൾ കെ​​യ്ൻ വി​​ല്യം​​സ​​ണ്‍ ട്വ​​ന്‍റി 20യി​​ൽ നാ​​ലാം സ്ഥാ​​ന​​ത്തേ​​ക്കു​​യ​​ർ​​ന്നാ​​ണ് അ​​പൂ​​ർവ നേ​​ട്ട​​ത്തി​​ലേ​​ക്കെ​​ത്തി​​യ​​ത്. നേ​​ര​​ത്തെ, ടെ​​സ്റ്റി​​ൽ നാ​​ലാ​​മ​​തും ഏ​​ക​​ദി​​ന​​ത്തി​​ൽ അ​​ഞ്ചാ​​മ​​തു​​മാ​​യി​​രു​​ന്നു വി​​ല്യം​​സ​​ണ്‍. ബം​​ഗ്ലാ​​ദേ​​ശി​​നെ​​തി​​രേ ട്വ​​ന്‍റി 20 പ​​ര​​ന്പ​​ര തൂ​​ത്തു​​വാ​​രി​​യ പ്ര​​ക​​ട​​ന​​മാ​​ണ് കി​​വി​​ക​​ളു​​ടെ നാ​​യ​​ക​​നു തു​​ണ​​യാ​​യ​​ത്. 73, 12, 60 എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ വി​​ല്യം​​സ​​ണ്‍ അ​​ടി​​ച്ചു​​കൂ​​ട്ടി​​യ​​ റ​​ണ്‍​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.