കേ​ര​ള​ത്തി​നു വെ​ള്ളി​ത്തി​ള​ക്കം
കേ​ര​ള​ത്തി​നു വെ​ള്ളി​ത്തി​ള​ക്കം
Tuesday, January 17, 2017 2:20 PM IST
ന്യൂ​സ​വീ​ഡ്(​വി​ജ​യ​വാ​ഡ): ദേ​ശീ​യ ബാ​സ്‌​കറ്റ് ബോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ കേ​ര​ള വ​നി​​ത​ക​ള്‍ കി​രീ​ട​ത്തി​ല്‍ മു​ത്ത​മി​ട്ട​തി​നു പി​ന്നാ​ലെ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ കോ​ര്‍ട്ടി​ല്‍നി​ന്ന് വീ​ണ്ടും കേ​ര​ള​ത്തി​നു നേ​ട്ട​ത്തി​ന്‍റെ പ​കി​ട്ട്.

ദേ​ശീ​യ അ​ണ്ട​ര്‍ 19 സ്‌​കൂ​ള്‍ ഗെ​യിം​സ് ബാസ്കറ്റ്ബോളിൽ ‍ കേ​ര​ള​ത്തി​ന്‍റെ പു​രു​ഷ, വ​നി​താ ടീ​മു​ക​ള്‍ വെ​ള്ളി സ്വ​ന്ത​മാ​ക്കി. ഗെ​യിം​സി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ഫൈ​ന​ലി​ലെ​ത്തി​യ കേ​ര​ള പു​രു​ഷ​ന്മാ​ര്‍ ഡ​ല്‍ഹി​യോ​ട് 58-72 എ​ന്ന സ്‌​കോ​റി​നാ​ണ് കീ​ഴ​ട​ങ്ങി​യ​ത്.


ഛത്തീ​സ്ഗ​ഡി​നോ​ട് 49-61 എ​ന്ന സ്‌​കോ​റി​നു പ​രാ​ജ​യ​പ്പെ​ട്ട കേ​ര​ള വ​നി​ത​ക​ളും വെ​ള്ളി നേ​ട്ടം കൊ​ണ്ട് തൃ​പ്തി​പ്പെ​ട്ടു.

ഛത്തീ​സ്ഗ​ഡ്, ഗു​ജ​റാ​ത്ത്,ഹി​മാ​ച​ല്‍പ്ര​ദേ​ശ് തു​ട​ങ്ങി​യ ടീ​മു​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കേ​ര​ള പു​രു​ഷ​ന്മാ​ര്‍ ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​നു യോ​ഗ്യ​ത നേ​ടി​യ​ത്.

അ​തേ​സ​മ​യം, വ​നി​ത​ക​ള്‍ ഹ​രി​യാ​ന​യെ​യും ക​ര്‍ണാ​ട​ക​യെ​യും ഉ​ത്ത​ര്‍പ്ര​ദേ​ശി​നെ​യും ത​മി​ഴ്‌​നാ​ടി​നെ​യും പി​ന്നി​ലാ​ക്കി​യാ​ണ് ഫൈ​ന​ലി​ലെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.