ഐ ​ലീ​ഗ്: ച​ര്‍ച്ചി​ലി​നു തോ​ല്‍വി
Sunday, February 19, 2017 10:39 AM IST
മ​ഡ്ഗാ​വ്: ഇ​രു​ടീ​മു​ക​ളും ഗോ​ള്‍ വർഷം നടത്തിയ മ​ത്സ​ര​ത്തി​ല്‍ ച​ര്‍ച്ചി​ല്‍ ബ്ര​ദേ​ഴ്‌​സി​നെ മി​ന​ര്‍വ പ​ഞ്ചാ​ബ് 4-5നു ത​ക​ര്‍ത്തു. ക​ളി​യു​ടെ നാ​ലാം മി​നി​റ്റി​ല്‍ ആ​ദ്യ​ഗോ​ള്‍ പി​റ​ന്ന മ​ത്സ​ര​ത്തി​ല്‍ 87-ാം മി​നി​റ്റി​ല്‍ നേ​ടി​യ ഗോ​ളി​ലാ​ണ് മി​നെ​ര്‍വ ച​ര്‍ച്ചി​ലി​നെ മ​റി​ക​ട​ന്ന​ത്. മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ചെ​ന്നൈ സി​റ്റി​യെ ഷി​ല്ലോം​ഗ് ലജോം​ഗ് ഒ​ന്നി​നെ​തി​രേ നാ​ലു ഗോ​ളു​ക​ള്‍ക്ക് മു​ക്കി.

ലീ​ഗി​ൽ 10 പോ​യി​ന്‍റു​മാ​യി മി​ന​ർ​വ ഏ​ഴാ​മ​തും ആ​റു പോ​യി​ന്‍റു​മാ​യി ച​ർ​ച്ചി​ൽ പ​ത്താം സ്ഥാ​ന​ത്തു​മാ​ണ്. ഷി​ല്ലോം​ഗ് 16 പോ​യി​ന്‍റു​മാ​യി നാ​ലാ​മ​തും എ​ട്ട് പോ​യി​ന്‍റു​ള്ള ചെ​ന്നൈ ഒ​ന്പ​താ​മ​തു​മാ​ണ്. ഈ​സ്റ്റ് ബം​ഗാ​ളാ​ണ് (21 പോ​യി​ന്‍റ്) ഒ​ന്നാ​മ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.