കേ​​ര​​ള പോ​​ലീ​​സി​​നും ക​​സ്റ്റം​​സി​​നും ജ​​യം
Wednesday, March 15, 2017 11:29 AM IST
കൊ​​ച്ചി: ചാ​​ന്പ്യ​ൻ​​സ് ട്രോ​​ഫി സം​​സ്ഥാ​​ന ഇ​​ന്‍റ​​ർ ക്ല​​ബ് ബാ​​സ്ക​​റ്റ്ബോ​​ൾ ലീ​​ഗ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ കേ​​ര​​ള പോ​​ലീ​​സി​​നും ക​​സ്റ്റം​​സ് ആ​​ൻ​​ഡ് സെ​​ൻ​​ട്ര​​ൽ എ​​ക്സൈ​​സി​​നും ജ​​യം. വ​​നി​​താ വി​​ഭാ​​ഗം ലീ​​ഗി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ കേ​​ര​​ള പോ​​ലീ​​സ് ച​​ങ്ങ​​നാ​​ശേ​​രി അ​​സം​​പ്ഷ​​ൻ കോ​​ള​​ജി​​നെ തോ​​ൽ​​പ്പി​​ച്ചു. സ്കോ​​ർ: 60-45. പോ​​ലീ​​സി​​നാ​​യി പി.​​ആ​​ർ.​​സൂ​​ര്യ 21ഉം ​​പി.​​എ​​സ്.​​നീ​​നു​​മോ​​ൾ 15ഉം ​​പോ​​യി​​ന്‍റ് നേ​​ടി.


പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ക​​സ്റ്റം​​സ് ആ​​ൻ​​ഡ് സെ​​ൻ​​ട്ര​​ൽ എ​​ക്സൈ​​സ്, തൃ​​ശൂ​​ർ കേ​​ര​​ള വ​​ർ​​മ കോ​​ള​​ജി​​നെ​​യാ​​ണു പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. (75-51). സെ​​ൻ​​ട്ര​​ൽ എ​​ക്സൈ​​സി​​നാ​​യി ടി.​​എ​​സ്.​​അ​​ഭി​​ലാ​​ഷ് 20ഉം ​​യൂ​​ഡ്രി​​ക് പെ​​രേ​​ര 15ഉം ​​പോ​​യി​​ന്‍റ് നേ​​ടി.