പ്ര​ണോ​യി സ്വി​സ് ഓ​പ്പ​ണ്‍ ക്വാ​ര്‍ട്ട​റി​ല്‍
പ്ര​ണോ​യി സ്വി​സ് ഓ​പ്പ​ണ്‍ ക്വാ​ര്‍ട്ട​റി​ല്‍
Friday, March 17, 2017 11:38 AM IST
ബാ​സ​ല്‍: ഇ​ന്ത്യ​ന്‍ താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യി സ്വി​സ് ഗ്രാ​ന്‍പ്രീ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു. 10-ാം സീ​ഡ് താ​ര​മാ​യ ചൈ​ന​യു​ടെ കി​യോ ബി​നി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് പ്ര​ണോ​യി ക്വാ​ര്‍ട്ട​റി​ല്‍ ഇ​ടം നേ​ടി​യ​ത്. സ്‌​കോ​ര്‍: 9-21,23-21,21-15.ലോ​ക 23-ാം ന​മ്പ​ര്‍ താ​ര​മാ​യ പ്ര​ണോ​യി സ്‌​കോ​ട്‌ല​ന്‍ഡ് താ​രം കി​റാ​ന്‍ മെ​റി​ലാ​സി​നെ കീ​ഴ​ടി​ക്കി​യാ​ണ് പ്രീ ​ക്വാ​ര്‍ട്ട​റി​ല്‍ ഇ​ടം നേ​ടി​യ​ത്.

മി​ക്‌​സ്ഡ് ഡ​ബി​ള്‍സി​ല്‍ ഇ​ന്ത്യ​യു​ടെ ജെ​റി ചോ​പ്ര-​എ​ന്‍ നി​ക്കി റെ​ഡ്ഡി സ​ഖ്യം മൂന്നാം റൗ​ണ്ടി​ല്‍ പ്ര​വേ​ശി​ച്ചു.


എ​ന്നാ​ല്‍, പു​രു​ഷ ഡ​ബി​ള്‍സി​ല്‍ ഇ​ന്ത്യ​യു​ടെ മ​നു അ​ത്തി​രി-​സു​മി​ത് റെ​ഡ്ഡി സ​ഖ്യം പ​രാ​ജ​യ​പ്പെ​ട്ടു. മി​ക്‌​സ​ഡ് ഡ​ബി​ള്‍സി​ല്‍ ഇ​ന്ത്യ​യു​ടെ രോ​ഹ​ന്‍ ക​പുര്‍- സ​ജ​ന സ​ഖ്യ​വും പ​രാ​ജ​യ​പ്പെ​ട്ടു. ജ​ര്‍മ​നി​യു​ടെ ജോ​ഹ​ന്നാ ഗോ​ളി​ഷ്‌​ഷെ​വി​സ്‌​കി -ലാ​റാ ക​പ്പി​ലി​യി​ന്‍ സം​ഖ്യ​ത്തോ​ടാ​ണ് ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ തോ​ല്‍വി സ​മ്മ​തി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.