ധോ​ണിയുടെ ജാ​ര്‍ഖ​ണ്ഡ് ടീം തങ്ങിയ ഹോ​ട്ട​ലി​ല്‍ വ​ന്‍ തീപി​ടി​ത്തം
ധോ​ണിയുടെ ജാ​ര്‍ഖ​ണ്ഡ് ടീം തങ്ങിയ ഹോ​ട്ട​ലി​ല്‍ വ​ന്‍ തീപി​ടി​ത്തം
Friday, March 17, 2017 11:38 AM IST
ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം മ​ഹേ​ന്ദ്രസിം​ഗ് ധോ​ണി ഉ​ള്‍പ്പെ​ട്ട ജാ​ര്‍ഖ​ണ്ഡ് ക്രി​ക്ക​റ്റ് ടീം ​താ​മ​സി​ച്ചി​രു​ന്ന ഹോ​ട്ട​ലി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. ഡ​ല്‍ഹി​യി​ലെ ദ്വാ​ര​ക ഹോ​ട്ട​ലി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ ആ​റു മ​ണി​യോ​ടെ​യാ​ണു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വി​ജ​യ് ഹ​സ​ാരെ ക്രി​ക്ക​റ്റ് ടൂര്‍ണ​മെ​ന്‍റി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ധോ​ണി​യും സം​ഘ​വും. ബം​ഗാ​ളു​മാ​യു​ള്ള മ​ത്സ​ര​ത്തി​നാ​യി പു​റ​പ്പെ​ടും മു​മ്പ് ടീം ​അം​ഗ​ങ്ങ​ള്‍ ഭ​ക്ഷ​ണം ക​ഴി​ച്ചുകൊ​ണ്ടി​രു​ന്ന​പ്പോ​ഴാ​ണ് തീ​പ​ട​ര്‍ന്ന​ത്. റ​സ്റ്റോ​റ​ന്‍റി​നു​ള്ളി​ല്‍ പു​ക നി​റ​ഞ്ഞ​തോ​ടെ ടീം ​അം​ഗ​ങ്ങ​ള്‍ എ​ല്ലാ​വ​രും പു​റ​ത്തേ​ക്കോ​ടി. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സും 30 യൂ​ണി​റ്റ് ഫ​യ​ര്‍ ഫോ​ഴ്‌​സും ചേ​ര്‍ന്നു 10 മ​ണി​യോ​ടെ തീ ​അ​ണ​ച്ചു. ആ​ര്‍ക്കും പ​രി​ക്കി​ല്ലെ​ന്നു ഹോ​ട്ട​ല്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഹോ​ട്ട​ലി​നോ​ടു തൊ​ട്ട​ടു​ത്തു​ള്ള ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​ല്‍നി​ന്നു തീ ​പ​ട​ര്‍ന്ന​താ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ടീം ​അം​ഗ​ങ്ങ​ള്‍ സു​ര​ക്ഷി​ത​രാ​ണെ​ന്നു ജാ​ര്‍ഖ​ണ്ഡ് ടീം ​കോ​ച്ച് രാ​ജീ​വ് കു​മാ​ര്‍ അ​റി​യി​ച്ചു.


തീ​പി​ടി​ത്തം മൂ​ല​മു​ണ്ടാ​യ ടീം ​അ​ഗം​ങ്ങ​ളു​ടെ അ​സൗ​ക​ര്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ച് ഇ​ന്ന​ലെ ന​ട​ക്കേ​ണ്ടി​യി​രു​ന്ന ക​ളി ഇ​ന്ന​ത്തേ​ക്കു മാ​റ്റി​യ​താ​യി ബി​സി​സി​ഐ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.