ഇ​ന്ത്യ ഇ​ന്നു മ്യാ​ന്‍മ​റി​നെ​തി​രേ
ഇ​ന്ത്യ ഇ​ന്നു മ്യാ​ന്‍മ​റി​നെ​തി​രേ
Monday, March 27, 2017 11:39 AM IST
ന്യൂ​ഡ​ല്‍ഹി: എ​എ​ഫ്‌​സി ഏ​ഷ്യ​ക​പ്പ് ഫു​ട്‌​ബോ​ള്‍ യോ​ഗ്യ​താ റൗ​ണ്ടി​ലെ ഗ്രൂ​പ്പ് എ ​പോ​രാ​ട്ട​ത്തി​ല്‍ ഇ​ന്ത്യ ഇ​ന്നു മ്യാ​ന്‍മ​റി​നെ നേ​രി​ടും. മ്യാ​ന്‍മ​റി​ല്‍ ഇ​ന്ത്യ​ന്‍ സ​മ​യം വൈ​കി​ട്ട് അ​ഞ്ചി​നാ​ണ് മ​ത്സ​രം. ഡി​ഡി സ്‌​പോ​ര്‍ട്‌​സ് മ​ത്സ​രം ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യും. കം​ബോ​ഡി​യ​യ്ക്കെ​തി​രേ ന​ട​ന്ന രാ​ജ്യാ​ന്ത​ര സൗ​ഹൃ​ദ​മ​ത്സ​ര​ത്തി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​വു​മാ​യാ​ണ് ഇ​ന്ത്യ ബൂ​ട്ടു​കെ​ട്ടു​ന്ന​ത്.

ലോ​ക​റാ​ങ്കിം​ഗി​ല്‍ മ്യാ​ൻമ​റി​നേ​ക്കാ​ള്‍ 40 സ്ഥാ​നം മു​ന്നി​ലു​ള്ള 132-ാം റാ​ങ്കി​ലു​ള്ള ഇ​ന്ത്യ​ക്കാ​ണ് മ​ത്സ​ര​ത്തി​ല്‍ മു​ന്‍തൂ​ക്ക​മെ​ങ്കി​ലും മ്യാ​ൻമറി​നെ എ​ഴു​തി​ത്ത​ള്ളാ​നാ​വി​ല്ല. ഇ​ന്ത്യ​യേ​ക്കാ​ള്‍ മി​ക​ച്ച വേ​ഗ​ത്തോ​ടെ ക​ളി​ക്കു​ന്ന ടീ​മാ​ണ് മ്യാ​ന്മാ​ര്‍ എ​ന്ന് ഇന്ത്യൻ പ​രി​ശീ​ല​ക​ന്‍ സ്റ്റീഫൻ കോ​ണ്‍സ്റ്റ​ന്‍റൈ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി. 2019ല്‍ ​ന​ട​ക്കു​ന്ന ഏ​ഷ്യ​ന്‍ ക​പ്പി​ലേ​ക്കു​ള്ള യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ളി​ല്‍ ആ​ദ്യ​ത്തേ​താ​ണ് ഇ​ത്.

കി​ര്‍ഗി​സ്ഥാ​ന്‍, മ​ക്കാ​വു എ​ന്നീ ടീ​മു​ക​ളാ​ണ് ഗ്രൂപ്പ് എ​യി​ല്‍ ഇ​ന്ത്യ​ക്കൊ​പ്പ​മു​ള്ള​ത്. ജൂ​ണി​ലാ​ണ് ഇ​ന്ത്യ​യു​ടെ അ​ടു​ത്ത മ​ത്സ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.