സ്‌​പെ​യി​നു ജ​യം; പോ​ര്‍ച്ചു​ഗ​ല്‍ തോ​റ്റു
Wednesday, March 29, 2017 12:11 PM IST
ലി​സ്ബ​ണ്‍: അ​ന്താ​രാ​ഷ്്ട്ര സൗ​ഹൃ​ദ ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ യൂ​റോ ചാ​മ്പ്യ​ന്‍മാ​രാ​യ പോ​ര്‍ച്ചു​ഗ​ലി​നു തോ​ല്‍വി. ഫൈ​ന​ലി​സ്റ്റു​ക​ളാ​യ ഫ്രാ​ന്‍സി​നെ മു​ന്‍ ചാ​മ്പ്യ​ന്മാ​രാ​യ സ്‌​പെ​യി​ന്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി. പോ​ര്‍ച്ചു​ഗ​ല്‍ നാ​യ​ക​ന്‍ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ​യു​ടെ ജ​ന്മ​സ്ഥ​ല​മാ​യ മെ​ദൈ​റ​യി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ സ്വീ​ഡ​ന്‍ 3-2ന് ​തി​രി​ച്ച​ടി​ച്ചു ജ​യി​ച്ചു. ആ​ദ്യ പ​കു​തി വ​രെ ര​ണ്ടു ഗോ​ളി​നു മു​ന്നി​ല്‍നി​ന്ന പോ​ര്‍ച്ചു​ഗ​ലി​നെ ര​ണ്ടാം പ​കു​തി​യി​ല്‍ മൂ​ന്നു ഗോ​ള​ടി​ച്ച് സ്വീ​ഡ​ന്‍ ത​ക​ര്‍ത്തു. ദേ​ശീ​യ ടീ​മി​നൊ​പ്പം ആ​ദ്യ​മാ​യി സ്വ​ന്തം ഹോം ​ഗ്രൗ​ണ്ടി​ല്‍ ക​ളി​ച്ച റൊ​ണാ​ള്‍ഡോ 18-ാം മി​നി​റ്റി​ല്‍ ഗോ​ള​ടി​ച്ചു. റൊ​ണാ​ള്‍ഡോ​യാ​യി​രു​ന്നു മ​ത്സ​ര​ത്തി​ലെ ആ​ക​ര്‍ഷ​ണ​വും. താ​ര​ത്തി​ന്‍റെ അ​മ്മ​യും മ​ക​നും മ​ത്സ​രം കാ​ണാ​നു​ണ്ടാ​യി​രു​ന്നു. സ്വ​ന്തം നാ​ട്ടി​ല്‍ റൊ​ണാ​ള്‍ഡോ ആ​ദ്യ ഗോ​ള​ടി​ച്ചു. 34-ാം മി​നിറ്റി​ല്‍ സ്വീ​ഡ​ിഷ് ഡി​ഫ​ന്‍ഡ​ര്‍ ആ​ന്ദ്രെ​സ് ഗ്രാ​ന്‍ക്വി​സ്റ്റി​ന്‍റെ സെ​ല്‍ഫ് ഗോ​ള്‍ ആ​തി​ഥേ​യ​ര്‍ക്കു ലീ​ഡ് ന​ല്‍കി. എ​ന്നാ​ല്‍ ര​ണ്ടാം പ​കു​തി​യി​ല്‍ വി​ക്ട​ര്‍ ക​ലോ​സ​ണി​ലൂ​ടെ സ്വീ​ഡ​ന്‍ തി​രി​ച്ചു​വ​ര​വ് ആ​രം​ഭി​ച്ചു. 57-ാം മി​നി​റ്റി​ല്‍ ഒ​രു ഗോൾ മ​ട​ക്കി. 76-ാം മി​നി​റ്റി​ല്‍ ര​ണ്ടാം ഗോ​ളും ക​ലോ​സ​ണ്‍ നേ​ടി. യൊ​വ​ാന്‍ കാ​ന്‍സ​ലോ​യു​ടെ (90+3) സെ​ല്‍ഫ് ഗോ​ള്‍ സ്വീ​ഡി​നു ജ​യം ന​ല്‍കി.


റ​ഫ​റി ര​ണ്ടു ത​വ​ണ വീ​ഡി​യോ അ​സി​സ്റ്റ​ന്‍റ് റ​ഫ​റി​യു​ടെ സ​ഹാ​യം തേ​ടി​യ മ​ത്സ​ര​ത്തി​ല്‍ ഫ്രാ​ന്‍സി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​നു സ്‌​പെ​യി​ന്‍ തോ​ല്‍പ്പി​ച്ചു. ഫ്രാ​ന്‍സി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ 48-ാം മി​നി​റ്റി​ല്‍ അ​ന്‍റോ​ണി ഗ്രീ​സ്മാ​ന്‍ വ​ല കു​ലു​ക്കി​യ​താ​യി​രു​ന്നു. എ​ന്നാ​ല്‍ ഗ്രീ​സ്മാ​ന്‍ ഓ​ഫ് സൈ​ഡി​ലാ​യി​രു​ന്നു​വെ​ന്ന് സ്പാ​നി​ഷ് താ​ര​ങ്ങ​ള്‍ അ​പ്പീ​ല്‍ ചെ​യ്ത​തോ​ടെ റ​ഫ​റി ടെ​ലി​വി​ഷ​ന്‍ റി​വ്യൂ​വി​നു വി​ട്ടു. ഇ​തി​ല്‍ ഗ്രീ​സ്മാ​ന്‍ ഓ​ഫ് സൈ​ഡാ​ണെ​ന്നു വ്യ​ക്ത​മാ​ക്കി. അ​തി​നു​ശേ​ഷം സ്‌​പെ​യി​ന്‍റെ ജെ​റാ​ര്‍ഡ് ഡി​യോ​ള്‍ഫി​നെ​തി​രേ​യു​ള്ള തെ​റ്റാ​യ ഓ​ഫ് സൈ​ഡ് വി​ളി വീ​ഡി​യോ അ​സി​സ്റ്റ​ന്‍റ് റ​ഫ​റി​യു​ടെ പ​രി​ശോ​ധ​ന​യി​ല്‍ ഗ്രൗ​ണ്ട് റ​ഫ​റി​യു​ടെ തീ​രു​മാ​നം തെ​റ്റാ​യി​രു​ന്നു​വെ​ന്ന് തെ​ളി​യി​ച്ചു. 68-ാം മി​നി​റ്റി​ല്‍ നേ​ടി​യ പെ​നാ​ല്‍റ്റി വ​ല​യി​ലാ​ക്കി ഡേ​വി​ഡ് സി​ല്‍വ സ്‌​പെ​യി​ന് ലീ​ഡ് ന​ല്കി. 77-ാം മി​നി​റ്റി​ല്‍ ഡി​യോ​ള്‍ഫി​ന്‍റെ ഗോ​ളി​ല്‍ സ്‌​പെ​യി​ന്‍ ജ​യം ഉ​റ​പ്പി​ച്ചു. മ​റ്റ് മ​ത്സ​ര​ങ്ങ​ളി​ല്‍ ക്രൊ​യേ​ഷ്യ​യെ 3-0ന് ​എ​സ്‌​റ്റോ​ണി​യ കീ​ഴ​ട​ക്കി. ബെ​ല്‍ജി​യ​ത്തെ റ​ഷ്യ 3-3ന് ​സ​മ​നി​ല​യി​ല്‍ ത​ള​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.