സ​മീ​ര്‍ വ​ര്‍മ, സൈ​ന, സി​ന്ധു ര​ണ്ടാം റൗ​ണ്ടി​ല്‍
സ​മീ​ര്‍ വ​ര്‍മ, സൈ​ന, സി​ന്ധു ര​ണ്ടാം റൗ​ണ്ടി​ല്‍
Wednesday, March 29, 2017 12:11 PM IST
ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രി​സ് ബാ​ഡ്മി​ന്‍റ​ണി​ല്‍ ഇ​ന്ത്യ​യു​ടെ യു​വ​താ​രം സ​മീ​ര്‍ വ​ര്‍മയ്ക്കു അ​ട്ടി​മ​റി ജ​യം. പു​രു​ഷ സിം​ഗി​ല്‍സി​ന്‍റെ ആ​ദ്യ ദി​നം ലോ​ക ഒ​ന്നാം ന​മ്പ​ര്‍ സ​ണ്‍ വാ​ന്‍ ഹോ​യെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ള്‍ക്ക് തോ​ല്‍പ്പി​ച്ച് ര​ണ്ടാം റൗ​ണ്ടി​ലെ​ത്തി. 21-17, 21-10നാ​യി​രു​ന്നു സ​മീ​റി​ന്‍റെ ജ​യം.

ആ​ദ്യ ഗെ​യി​മി​ല്‍ വാ​ന്‍ ഹോ ​ആ​ദ്യം പോ​യി​ന്‍റ് നേ​ടി. എ​ന്നാ​ല്‍ ഇ​ന്ത്യ​ന്‍ താ​രം ഉ​ട​ന്‍ ത​ന്നെ തി​രി​ച്ച​ടി​ച്ചു. ഈ ​മി​ക​വ് തു​ട​രു​ക​യും ചെ​യ്തു.

ഇ​ട​വേ​ള​യ്ക്ക് പി​രി​യു​മ്പോ​ള്‍ വ​രെ സ​മീ​ര്‍ 10-11 ന് ​പി​ന്നി​ലാ​യി​രു​ന്നു. പെ​ട്ടെ​ന്ന് തു​ട​ര്‍ച്ച​യാ​യ പോ​യി​ന്‍റു​ക​ള്‍ നേ​ടി യു​വ​താ​രം 21-17ന് ​ഗെ​യിം സ്വ​ന്ത​മാ​ക്കി. ര​ണ്ടാം ഗെ​യി​മി​ല്‍ 22കാ​ര​നാ​യ ഇ​ന്ത്യ​ന്‍ താ​രം ആ​ദ്യം മു​ത​ലേ നി​യ​ന്ത്ര​ണം പാ​ലി​ച്ചു. നേ​ടി​യ ലീ​ഡ് കൈ​വി​ടാ​തെ സൂ​ക്ഷി​ച്ച സ​മീ​ര്‍ 21-10ന് ​ര​ണ്ടാം ഗെ​യിം നേ​ടി​ക്കൊ​ണ്ട് മ​ത്സ​രം ജ​യി​ച്ചു.


മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ സാ​യി പ്ര​നീ​ത് ആ​ദ്യ ഗെ​യിം ന​ഷ്ട​മാ​യ​ശേ​ഷം ശ​ക്ത​മാ​യി തി​രി​ച്ചു​വ​ന്ന് ജ​പ്പാ​ന്‍റെ കെ​ന്‍റ നി​ഷി​മോ​ട്ടോ​യെ ത​ക​ര്‍ത്തു. 16-21, 21-12, 21-19നാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ താ​ര​ത്തി​ന്‍റെ ജ​യം.

വ​നി​ത സിം​ഗി​ള്‍സി​ല്‍ ഒ​ളി​മ്പി​ക് മെ​ഡ​ലി​സ്റ്റു​ക​ളാ​യ പി.​വി. സി​ന്ധു, സൈ​ന നെ​ഹ്‌​വാ​ള്‍ ഉ​ജ്വ​ല ജ​യ​ത്തോ​ടെ ര​ണ്ടാം റൗ​ണ്ടി​ലെ​ത്തി.

സി​ന്ധു സ്വ​ന്തം നാ​ട്ടു​കാ​രി അ​രു​ന്ദ​തി പ​ന്താ​വ​നെ​യെ 21-17, 21-6ന് ​ത​ക​ര്‍ത്തു. സൈ​ന ചൈ​നി​സ് താ​യ്‌​പേ​യു​ടെ ചി​യ ഹ്‌​സി​ന്‍ ലീ​യെ 21-10, 21-17ന് ​തോ​ല്പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.