ക്ഷ​മാ​പ​ണ ദി​നം
ക്ഷ​മാ​പ​ണ ദി​നം
Thursday, March 30, 2017 12:21 PM IST
സി​ഡ്നി/​മും​ബൈ: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ മൂ​ന്നാം ടെ​സ്റ്റി​നി​ടെ പ​രി​ക്കേ​റ്റ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി​ക്കെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ മു​ൻ ഓ​സീ​സ് താ​ര​വും ഗു​ജ​റാ​ത്ത് ല​യ​ണ്‍സ് കോ​ച്ചു​മാ​യ ബ്രാ​ഡ് ഹോ​ഡ്ജ് ക്ഷ​മാ​പ​ണം ന​ട​ത്തി. നാ​ലാം ടെ​സ്റ്റി​ല്‍ നി​ന്നും കോ​ഹ്‌ലി വി​ട്ടു​നി​ന്ന​ത് ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ല​ക്ഷ്യ​മി​ട്ടാ​ണെ​ന്നാ​യി​രു​ന്നു ഹോ​ഡ്ജി​ന്‍റെ ആ​രോ​പ​ണം.

ഗു​രു​ത​ര ആ​രോ​പ​ണ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ ആ​രാ​ധ​ക​രോ​ടും ടീം ​ഇ​ന്ത്യ​യോ​ടും ക്ഷ​മ ചോ​ദി​ച്ച് ട്വി​റ്റ​റി​ലാ​ണ് ഹോ​ഡ്ജ് രം​ഗ​ത്തെ​ത്തി​യ​ത്. ആ​രേ​യും വി​മ​ര്‍ശി​ക്കാ​നോ അ​പ​മാ​നി​ക്കാ​നോ ആ​യി​രു​ന്നി​ല്ല ത​ന്‍റെ വാ​ക്കു​ക​ളെ​ന്ന് ക്ഷ​മാ​പ​ണ കു​റി​പ്പി​ല്‍ ഹോ​ഡ്ജ് എ​ഴു​തി. ഹോ​ഡ്ജി​ന്‍റെ വി​വാ​ദ പ​രാ​മ​ര്‍ശ​ത്തി​നെ​തി​രെ ബു​ധ​നാ​ഴ്ച ഗൗ​തം ഗം​ഭീ​ര്‍ അ​ട​ക്കം പ​ല​രും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. അ​തി​നി​ടെ, ഓ​സ്ട്രേ​ലി​യ​ന്‍ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ള്‍ ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ള​ല്ലെ​ന്ന ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി​യു​ടെ പ്ര​സ്താ​വ​ന​യി​ൽ​നി​ന്ന് അ​ദ്ദേ​ഹം മ​ല​ക്കം മ​റി​ഞ്ഞു. ത​ന്‍റെ വാ​ക്കു​ക​ള്‍ ദു​ര്‍വ്യാ​ഖ്യാ​നം ചെ​യ്തു​വെ​ന്നാ​ണ് കോ​ഹ്‌​ലി​യു​ടെ വി​ശ​ദീ​ക​ര​ണം. ഓ​സീ​സ് ടീ​മി​ലെ എ​ല്ലാ​വ​രും ത​ന്‍റെ​ ശ​ത്രു​ക്ക​ളാ​ണെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് കോ​ഹ്‌​ലി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.