പൊ​ളാ​ര്‍ഡ് തി​ള​ങ്ങി; മും​ബൈ​ക്ക് ആ​വേ​ശ ജ​യം
Saturday, April 15, 2017 11:42 AM IST
ബം​ഗ​ളൂ​രു/​രാ​ജ്‌​കോ​ട്ട്: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് പ​ത്താം സീ​സ​ണി​ല്‍ വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍ ര​ണ്ട് ഹാ​ട്രി​ക് വി​ക്ക​റ്റു​ക​ള്‍. റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു​വി​നു​വേ​ണ്ടി സാ​മു​വ​ല്‍ ബ​ദ്രി​യും, ഗു​ജ​റാ​ത്ത് ല​യ​ണ്‍സി​നു​വേ​ണ്ടി ആ​ന്‍ഡ്രു ടൈ​യും ഹാ​ട്രി​ക് നേ​ടി. ബ​ദ്രി​ക്ക് ടീ​മി​നെ ജ​യ​ത്തി​ലെ​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും ടൈ​യ്ക്കു ല​യ​ണ്‍സി​നെ സീ​സ​ണി​ലെ ആ​ദ്യ ജ​യ​ത്തി​ലെ​ത്തി​ക്കാ​നാ​യി.

മും​ബൈ ഇ​ന്ത്യ​ന്‍സ് നാ​ലു വി​ക്ക​റ്റി​ന് റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ബം​ഗ​ളൂ​രു ഉ​യ​ര്‍ത്തി​യ 143 റ​ണ്‍സ് വി​ജ​യ​ല​ക്ഷ്യം ഏ​ഴ് പ​ന്തു​ക​ള്‍ ബാ​ക്കിനി​ല്‍ക്കേ ആ​റ് വി​ക്ക​റ്റി​നു മും​ബൈ മ​റി​ക​ട​ന്നു. 70 റ​ണ്‍സ് നേ​ടി​യ കെ​യ്‌​റോ​ണ്‍ പോളാ​ര്‍ഡി​ന്‍റെ മി​ക​ച്ച ഇ​ന്നിം​ഗ്‌​സാ​ണ് മും​ബൈ​ക്ക് ജ​യ​മൊ​രു​ക്കി​യ​ത്. 37 റ​ണ്‍സോ​ടെ പൊ​ളാ​ര്‍ഡി​നു പി​ന്തു​ണ ന​ല്‍കി​ കുനാ​ല്‍ പാ​ണ്ഡ്യ പു​റ​ത്താ​കാ​തെ നി​ന്നു.


ചെ​റി​യ സ്‌​കോ​ര്‍ പി​ന്തു​ര്‍ന്ന മും​ബൈ​യു​ടെ തു​ട​ക്കം ത​ക​ര്‍ച്ച​യോ​ടെ​യാ​യി​രു​ന്നു. ഏ​ഴു റ​ണ്‍സെ​ത്തി​യ​പ്പോ​ള്‍ നാ​ലു വി​ക്ക​റ്റു​ക​ള്‍ ന​ഷ്ട​മാ​യി. ഇ​തി​ല്‍ പാ​ര്‍ഥി​വ് പ​ട്ടേ​ല്‍ (3), മി​ച്ച​ല്‍ മ​ക്‌ലെ​നാ​ഗ​ന്‍ (0), രോ​ഹി​ത് ശ​ര്‍മ (0) എ​ന്നി​വ​രെ​യാ​ണ് ബ​ദ്രി തു​ട​ര്‍ച്ച​യാ​യ പ​ന്തു​ക​ളി​ല്‍ പു​റ​ത്താ​ക്കി​യ​ത്.

നേ​ര​ത്തെ പ​രി​ക്കി​ല്‍ നി​ന്നും മോ​ചി​ത​നാ​യി തി​രി​ച്ചെ​ത്തി​യ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌ലിയു​ടെ അ​ര്‍ധ സെ​ഞ്ചു​റി മി​ക​വി​ലാ​ണ് ബം​ഗ​ളൂ​രു 142 റ​ണ്‍സ് നേ​ടി​യ​ത്. കോ​ഹ്‌ലി 47 പ​ന്തി​ല്‍ 62 റ​ണ്‍സ് സ്‌​കോ​ര്‍ ചെ​യ്തു. മ​റ്റാ​ര്‍ക്കും കാ​ര്യ​മാ​യി തി​ള​ങ്ങാ​ന്‍ ക​ഴി​ഞ്ഞി​ല്ല.