കി​ലാ​ന്‍ മ​ബാ​പ്പെ- വി​ല 700 കോ​ടി
Sunday, April 16, 2017 11:48 AM IST
മാ​ഡ്രി​ഡ്: ക​രിം ബ​ൻ​സേ​മ​യെ മാ​റ്റു​ന്പോ​ൾ ആ ​സ്ഥാ​ന​ത്തേ​ക്ക് റ​യ​ൽ മാ​ഡ്രി​ഡും സി​ന​ദി​ൻ സി​ദാ​നും പ​രി​ഗ​ണി​ക്കു​ന്ന​ത് കി​ലാ​ൻ മ​ബാ​പ്പെ. മ​ബാ​പ്പെ​യെ ടീ​മി​ലെ​ത്തി​ക്കാ​ൻ സി​ദാ​ൻ കി​ണ​ഞ്ഞു ശ്ര​മി​ക്കു​ക​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ന്നി​ലേ​ക്ക് എ​റി​ഞ്ഞു​കൊ​ടു​ക്കാ​നാ​യി ക്ല​ബ് മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന​ത് 10 കോ​ടി യൂ​റോ​യാ​ണ്. അ​താ​യ​ത് ഏ​ക​ദേ​ശം 700 കോ​ടി രൂ​പ.

ഫ്ര​ഞ്ച് സ്ട്രൈ​ക്ക​റ​ാ​യ കി​ലാ​ന്‍ മ​ബാ​പ്പെ ഇ​തി​നോ​ട​കം വാ​ർ​ത്ത​യി​ൽ ഇ​ടം​നേ​ടി​ക്ക​ഴി​ഞ്ഞു. നി​ല​വി​ല്‍ മോ​ണ​ക്കോ ക്ല​ബി​ലെ താ​ര​മാ​ണ് ഈ 18​കാ​ര​ന്‍. മി​ക​ച്ച ഭാ​വി​യാ‌​ണ് സി​ദാ​ൻ മ​ബാ​പ്പെ​യി​ൽ കാ​ണു​ന്ന​ത്. മോ​ണ​ക്കോ​യി​ൽ മി​ന്നും പ്ര​ക​ന​മാ​ണ് ഇ​ദ്ദേ​ഹം ന​ട​ത്തു​ന്ന​ത്. ടീ​മി​ന്‍റെ വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ട ബെ​ന്‍സേ​മ റ​യ​ല്‍ വി​ട്ടേ​ക്കും എ​ന്ന വാ​ര്‍ത്ത​യ്ക്കി​ടെ​യാ​ണ് മ​റ്റൊ​രു ഫ്ര​ഞ്ച് സ്ട്രൈ​ക്ക​റെ റ​യ​ലി​ലെ​ത്തി​ക്കാ​ന്‍ നീ​ക്കം ന​ട​ക്കു​ന്ന​ത്.