അ​മേ​രി​ക്ക​ന്‍ എ​ന്‍ആ​ര്‍ഐ ഇ​ന്ത്യ​ന്‍ ടീ​മി​ല്‍
Sunday, April 16, 2017 11:48 AM IST
പ​നാ​ജി: അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​നൊ​രു​ങ്ങു​ന്ന ഇ​ന്ത്യ​ന്‍ ടീ​മി​ലേ​ക്ക് ഒ​രു അ​മേ​രി​ക്ക​ന്‍ ഇന്ത്യക്കാരനും. ഓ​ള്‍ ഇ​ന്ത്യ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍റെ വെ​ബ്‌​സൈ​റ്റ് വ​ഴി​യു​ള്ള ടാ​ല​ന്‍റ് ഹ​ണ്ടി​ലൂ​ടെ​യാ​ണ് ന​മി​ത് ദേ​ശ്പാ​ണ്ഡെ എ​ന്ന യു​വാ​വ് ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത്. അ​മ്പ​ത് അ​പേ​ക്ഷ​ക​ളാ​ണ് ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന് ല​ഭി​ച്ച​ത്. ഇ​തി​ല്‍നി​ന്നു​മാ​ണ് ന്യൂ​ജ​ഴ്‌​സി​യി​ലു​ള്ള ഇ​ന്ത്യ​ന്‍ താ​ര​ത്തെ തേ​ടി വി​ളി​യെ​ത്തി​യ​ത്. മും​ബൈ​യി​ല്‍നി​ന്ന് അ​മേ​രി​ക്ക​യി​ലെ​ത്തി​യ​വ​രാ​ണ് ന​മി​തി​ന്‍റെ കു​ടും​ബം. ബ്ര​സീ​ലി​ല്‍ പ​ര്യ​ട​നം ന​ട​ത്തി​യ ഇ​ന്ത്യ​ന്‍ ടീ​മി​നൊ​പ്പം ന​മി​ത് പോ​യി​രു​ന്നു. ഇ​ന്ത്യ​യു​ടെ ആ​ദ്യ​പ​രി​ശീ​ല​ക​നാ​യ നി​ക്കോ​ളെ ആ​ദ​ത്തി​ന്‍റെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റാ​നും ന​മി​തി​നാ​യി. പോ​ര്‍ച്ചു​ഗ​ലി​ല്‍നി​ന്നു​ള്ള ലൂ​യി​സ് ഡെ ​മ​റ്റോ​സ് ഇ​ന്ത്യ​ന്‍ പ​രി​ശീ​ല​ക​നാ​യി ചേ​ര്‍ന്ന ശേ​ഷ​വും ന​മി​തി​നെ ടീ​മി​ല്‍ നി​ല​നി​ര്‍ത്തി. മി​ക​ച്ച സെ​ന്‍ട്ര​ല്‍ ഡി​ഫ​ന്‍ഡ​റാ​യ ന​മി​ത് ഇ​പ്പോ​ള്‍ ഗോ​വ​യി​ല്‍ ഇ​ന്ത്യ​ന്‍ ക്യാ​മ്പി​ലു​ണ്ട്. ലോ​ക​കപ്പി​ന്‍റെ അ​വ​സാ​ന​വ​ട്ട ത​യാ​റെ​ടു​പ്പ് എ​ന്ന നി​ല​യി​ല്‍ യൂ​റോ​പ്പി​ല്‍ ഇ​ന്ത്യ​ന്‍ ടീം ​പ​ര്യ​ട​നം ന​ട​ത്തു​ന്നു​ണ്ട്. പോ​ര്‍ച്ചു​ഗ​ല്‍, സ്‌​പെ​യി​ന്‍, ഇ​റ്റ​ലി, ഹം​ഗ​റി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍ ഇ​ന്ത്യ സ​ന്നാ​ഹം ക​ളി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.