തു​ഷാ​ര്‍ അ​രോ​തെ വ​നി​താ ടീം ​പ​രി​ശീ​ല​ക​ന്‍
Friday, April 21, 2017 11:23 AM IST
മും​ബൈ: ഇ​ന്ത്യ​ന്‍ വ​നി​താ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​യി തു​ഷാ​ര്‍ അ​രോ​തെ​യെ നി​യ​മി​ച്ചു. പൂ​ര്‍ണി​മ റാവുവി​നു പ​ക​ര​മാ​ണ് അ​രോ​ത​യെ പ​രി​ശീ​ല​കനാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇം​ഗ്ല​ണ്ടി​ലും വെ​യി​ല്‍സി​ലു​മാ​യി ന​ട​ക്കു​ന്ന വ​നി​താ ലോ​ക​ക​പ്പി​നു വെ​റും ര​ണ്ടു മാ​സം മാ​ത്ര​മു​ള്ള​പ്പോ​ഴാ​ണ് പ​രി​ശീ​ല​ക​നെ മാ​റ്റി​യി​രി​ക്കു​ന്ന​ത്.

മു​ന്‍ ബ​റോ​ഡ ബാ​റ്റ്‌​സ്മാ​നാ​യ അ​രോ​തെ 2008 വ​നി​ത ടീ​മി​ന്‍റെ ഫീ​ല്‍ഡിം​ഗ് കോ​ച്ചാ​യും 2012ല്‍ ​മു​ഖ്യ​പ​രി​ശീ​ല​ക​നാ​യും നി​യ​മി​ത​നാ​യി​രു​ന്നു. വ​നി​താ ടീ​മി​നെ പ​രി​ശീ​ലി​പ്പി​ച്ച് ത​നി​ക്കു മു​ന്‍ പ​രി​ച​യ​മു​ണ്ടെ​ന്നും, നി​ല​വി​ലെ ടീ​മി​ലെ സീ​നി​യേ​ഴ്‌​സുമായും പ​രി​ച​യ​മു​ണ്ടെന്നും അ​തു​കൊ​ണ്ട് പ്ര​ശ്‌​ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും അ​രോ​തെ പ​റ​ഞ്ഞു.


ജൂ​ണി​ലും ജൂ​ലൈ​യി​ലു​മാ​യാ​ണ് ലോ​ക​ക​പ്പ് ന​ട​ക്കു​ന്ന​ത്. മും​ബൈ​യി​ല്‍ ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ ഒ​രാ​ഴ്ച നീ​ളു​ന്ന പ​രി​ശീ​ല​ക ക്യാ​മ്പി​ല്‍ അ​ദ്ദേ​ഹം ഇ​ന്ന് ചേ​രും. പ​രി​ശീ​ല​ക സ്ഥാ​ന​ത്തു​നി​ന്നു ത​ന്നെ മാറ്റുന്നതു ബി​സി​സി​ഐ നേ​രി​ട്ട് അ​റി​യി​ച്ചി​ല്ലെ​ന്നും മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ​ന്ന വാ​ര്‍ത്ത​യി​ലൂ​ടെ​യാ​ണ് താ​ന്‍ ഇ​ക്കാ​ര്യ​മ​റി​യു​ന്ന​തെ​ന്നും റാവു ​പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.