ദേ​ശീ​യ സ​ബ് ജൂ​ണി​യ​ര്‍ ഫു​ട്ബോ​ള്‍ കേ​ര​ള​​ത്തി​നു ജ​യം; മി​സോ​റാം സെ​മി​യി​ല്‍
Friday, April 21, 2017 11:23 AM IST
കോ​​​ഴി​​​ക്കോ​​​ട്: ദേ​​​ശീ​​​യ സ​​​ബ്ജൂ​​​ണി​​​യ​​​ര്‍ ഫു​​​ട്ബോള്‍ ലീ​​​ഗ് ചാന്പ്യന്‍​ഷി​​​പ്പി​​​ല്‍ ആ​​​തി​​​ഥേ​​​യ​​​രാ​​​യ കേ​​​ര​​​ളം ര​​​ണ്ടാം ജ​​​യ​​​ത്തോ​​​ടെ സെ​​​മിസാ​​​ധ്യ​​​ത നി​​​ല​​​നി​​​ര്‍​ത്തി. ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ല്‍ മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​നെ ര​​​ണ്ടി​​​നെ​​​തി​​​രെ മൂ​​​ന്നു ഗോ​​​ളു​​​ക​​​ള്‍​ക്കാ​​​ണ് കേ​​​ര​​​ളം പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

ആ​​​ദ്യ​​​പ​​​കു​​​തി​​​യു​​​ടെ 26ാം മി​​​നി​​റ്റില്‍ കോ​​​ര്‍​ണ​​​ര്‍ കി​​​ക്കി​​​ല്‍നി​​​ന്നു ന​​​ന്ദു​​​കൃ​​​ഷ്ണ ക​​​ണ​​​ക്ട് ചെ​​​യ്ത പ​​​ന്തി​​​ലൂ​​ടെ ക്യാ​​​പ്റ്റ​​​ന്‍ അ​​​ഭി​​​ജി​​​താ​​​ണ് കേ​​​ര​​​ള​​​ത്തി​​​ന്‍റെ ആ​​​ദ്യ ഗോ​​​ള്‍ നേ​​​ടി​​​യ​​​ത്. 36ാം മി​​​നി​​റ്റില്‍ ലോം​​​ഗ്റേ​​​ഞ്ച് ഷോ​​​ട്ടി​​​ലൂ​​​ടെ ഷാ​​​ഹി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ന്‍റെ ര​​​ണ്ടാം ഗോ​​​ള്‍ വ​​​ല​​​യി​​​ലാ​​​ക്കി. തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ 38-ാം മി​​​നി​​​റ്റി​​​ല്‍ അ​​​ഭ​​​യ് ഷ​​​ണ്‍​മു​​​ഖ​​​ന്‍ മൂ​​​ന്നാം ഗോ​​​ളും സ്കോ​​​ർ ചെ​​​യ്ത് എ​​​തി​​​രാ​​​ളി​​​ക​​​ളെ ഞെ​​​ട്ടി​​​ച്ചു. ക​​​ളി​​​യു​​​ടെ തു​​​ട​​​ക്കം മു​​​ത​​​ല്‍ കേ​​​ര​​​ളം ആ​​​ക്ര​​​മി​​​ച്ച് ക​​​ളി​​​ച്ചെ​​​ങ്കി​​​ലും ഫി​​​നി​​​ഷിം​​​ഗി​​​ലെ പി​​​ഴ​​​വു​​​ക​​​ള്‍ വി​​​ന​​​യാ​​​യി. ആ​​​ദ്യ​​​പ​​​കു​​​തി​​​യി​​​ല്‍ ഗോ​​​ള്‍ വീ​​​ണ​​​തോ​​​ടെ സ​​​മ്മ​​​ര്‍​ദത്തി​​​ലാ​​​യ മ​​​ധ്യ​​​പ്ര​​​ദേ​​​ശ് ര​​​ണ്ടാം പ​​​കു​​​തി​​​യി​​​ല്‍ തി​​​രി​​​ച്ച​​​ടി​​​ച്ചു. 69-ാം മി​​നി​​ട്ടി​​​ല്‍ ആ​​​ദ്യ ഗോ​​​ളും 90-ാം മി​​​നി​​​റ്റി​​​ല്‍ ലൈം​​​ഷ്റാം ബി​​​നോ​​​ദ് മീ​​​ത്ത​​​ല്‍ ര​​​ണ്ടാം ​​​ഗോ​​​ളും സ്കോ​​​ര്‍ ചെ​​​യ്തു. ര​​​ണ്ട് ക​​​ളി​​​ക​​​ള്‍ ജ​​​യി​​​ച്ച കേ​​​ര​​​ള​​​ത്തി​​​ന് മി​​​സോ​​​റാമി​​​നോ​​​ട് സ​​​മ​​​നി​​​ല പി​​​ടി​​​ച്ചാ​​​ല്‍ സെ​​​മി​​​യു​​​റ​​​പ്പാ​​​ക്കാം.


ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ന​​​ട​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ല്‍ മി​​​സോ​​​റാം ര​​​ണ്ടി​​​നെ​​​തി​​​രേ അ​​​ഞ്ച് ഗോ​​​ളു​​​ക​​​ള്‍​ക്ക് ഒ​​​റീ​​​സ​​​യെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി സെ​​​മി​​​യു​​​റ​​​പ്പാ​​​ക്കി. മി​​​സോറാ​​​മി​​​നു വേ​​​ണ്ടി 16-ാം മി​​​നി​​റ്റി​​​ല്‍ ലാ​​​ല്‍ നൂ​​​ണ്‍ സം​​​ഗ​​​യും 45-ാം മി​​​ന‌ി​​​റ്റി​​​ല്‍ ലാ​​​ല്‍ റാം ​​​പു​​​യ​​​യും 68-ാം മിനിറ്റില്‍ ​​​ലാ​​​ല്‍ റോ ​​​കി​​​മ​​​യും 72-ാം മി​​​നി​​​റ്റില്‍ സോം​​​ഗ് സാം​​​ഗ് പു​​​യ​​​യും ലാ​​​ല്‍​ബ​​​യാ​​​ക്കി ലി​​​യാ​​​ന​​​യും ഗോ​​​ളു​​​ക​​​ള്‍ നേ​​​ടി. ഒ​​​ഡീ​​​ഷയ്​​​ക്കുവേ​​​ണ്ടി 67, 89 മി​​​നി​​റ്റുക​​​ളി​​​ല്‍ അ​​​ഷ​​​ന്ത കി​​​ര്‍​ക്കേ​​​ത്ത​​​യാ​​​ണ് ഗോ​​​ളു​​​ക​​​ള്‍ നേ​​​ടി​​​യ​​​ത്.
ഇ​​​ന്ന് രാ​​​വി​​​ലെ ന​​​ട​​​ക്കു​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ല്‍ ഗോ​​​വ ത​​​മി​​​ഴ്നാ​​​ടി​​​നെ​​​യും വൈ​​​കു​​​ന്നേ​​​രം ബം​​​ഗാ​​​ള്‍ മേ​​​ഘാ​​​ല​​​യ​​​യെയും നേ​​​രി​​​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.