കേ​ര​ള​ത്തി​നു ര​ണ്ടു സ്വ​ര്‍ണം
കേ​ര​ള​ത്തി​നു ര​ണ്ടു സ്വ​ര്‍ണം
Saturday, April 22, 2017 11:29 AM IST
ഹൈ​ദ​രാ​ബാ​ദ്: പ​തി​ന്നാ​ലാ​മ​ത് ദേ​ശീ​യ യൂ​ത്ത് അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍ഷി​പ്പി​ന്‍റെ ര​ണ്ടാം ദി​നം കേ​ര​ള​ത്തി​ന് ര​ണ്ടു സ്വ​ര്‍ണ​വും ര​ണ്ടു വെ​ള്ളി​യും ര​ണ്ടു വെ​ങ്ക​ല​വും.

വ​നി​ത​ക​ളു​ടെ ഹൈ​ജം​പി​ല്‍ എ​റ​ണാ​കു​ളം ന​വ​ദ​ര്‍ശ​ന്‍ സ്‌​പോ​ര്‍ട്‌​സ് അ​ക്കാ​ഡ​മി​യി​ലെ ഗാ​യ​ത്രി ശി​വ​കു​മാ​രാ​ണ് സ്വ​ര്‍ണം സ്വ​ന്ത​മാ​ക്കി​യ​ത്. ഉ​യ​രം 1.66 മീ​റ്റ​ര്‍. ഹർഡിൽസിൽ കേ​ര​ള​ത്തി​ന്‍റെ അ​പ​ര്‍ണ റോ​യി സ്വർണം സ്വന്തമാക്കി. 14.30 സെ​ക്ക​ന്‍ഡി​ലാ​ണ് പു​ല്ലൂ​രാം​പാ​റ മ​ല​ബാ​ര്‍ സ്‌​പോ​ര്‍ട്‌​സ് അ​ക്കാ​ഡ​മി​യി​ലെ അ​പ​ര്‍ണ 100 മീറ്റർ ഹർഡിൽസിൽ സ്വ​ര്‍ണം നേ​ടി​യ​ത്.

1500 മീ​റ്റ​ര്‍ ഹ​ര്‍ഡി​ല്‍സി​ല്‍ തി​രു​വ​നന്ത​പു​രം സാ​യി​യി​ലെ മി​ന്നു പി. ​റോ​യി​യാ​ണ് കേ​ര​ള​ത്തി​നു വെ​ള്ളി സ​മ്മാ​നി​ച്ച ഒ​രു താ​രം. സ​മ​യം നാ​ലു മി​നി​റ്റ് 50.87 സെ​ക്ക​ന്‍ഡ്. ഈ​യി​ന​ത്തി​ല്‍ ഹ​രി​യാ​ന​യി​ലെ മ​ധു​വി​നാ​ണ് സ്വ​ര്‍ണം. വ​നി​ത​ക​ളു​ടെ 400 മീ​റ്റ​റി​ല്‍ ഉ​ഷാ സ്‌​കൂ​ളി​ലെ കെ.​ടി. ആ​ദി​ത്യ (57.34 സെ​ക്ക​ന്‍ഡ്) വെ​ള്ളി നേ​ടി. ആ​ന്ധ്ര​യു​ടെ ജ്യോ​തി​ക​യാ​ണ് സ്വ​ര്‍ണം നേ​ടി​യ​ത്. വ​നി​ത​ക​ളു​ടെ അ​ഞ്ചു കി​ലോ​മീ​റ്റ​ര്‍ ന​ട​ത്ത​ത്തി​ല്‍ മാ​ത്തൂ​ര്‍ സ്‌​കൂ​ള്‍ പാ​ല​ക്കാ​ടി​ലെ ദി​വ്യ​യും ഡ​ക്കാ​ത്ത​ല​ണി​ല്‍ തി​രു​വ​ന​ന്ത​പു​രം ജി​വി രാ​ജ​യി​ലെ അ​ര്‍ജും വെ​ങ്ക​ലം നേ​ടി.


ര​ണ്ടു ദി​നം പൂ​ര്‍ത്തി​യാ​കു​മ്പോ​ള്‍ 130 പോ​യി​ന്‍റു​മാ​യി ഹ​രി​യാ​ന എ​തി​രാ​ളി​ക​ളേ​ക്കാ​ള്‍ ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ്. 62 പോ​യി​ന്‍റു​ള്ള കേ​ര​ളം ര​ണ്ടാ​മ​താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.