റൂ​ണി​ക്കു ഗോ​ള്‍; യു​ണൈ​റ്റ​ഡി​നു ജ​യം
റൂ​ണി​ക്കു ഗോ​ള്‍; യു​ണൈ​റ്റ​ഡി​നു ജ​യം
Sunday, April 23, 2017 10:33 AM IST
ല​ണ്ട​ന്‍: സ്ലാ​ട്ട​ന്‍ ഇ​ബ്രാ​ഹി​മോ​വി​ച്ചി​നു പ​ക​രം ടീ​മി​ലേ​ക്കു തി​രി​ച്ചെ​ത്തി​യ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് നാ​യ​ക​ന്‍ ഗോ​ള​ടി​ച്ച് തി​രി​ച്ചു​വ​ര​വ് ഗം​ഭീ​ര​മാ​ക്കി. ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് 2-0ത്തിന് ബേ​ണ്‍ലിയെ തോ​ല്‍പ്പി​ച്ചു. മാ​ര്‍ച്ച് നാ​ലി​നു ശേ​ഷം റൂ​ണി ആ​ദ്യ​മാ​യാ​ണ് ടീ​മി​ന്‍റെ ആ​ദ്യ പ​തി​നൊ​ന്നി​ലെ​ത്തു​ന്ന​ത്. ഈ ​ജ​യ​ത്തോ​ടെ യു​ണൈ​റ്റ​ഡ് ലീ​ഗി​ല്‍ തോ​ല്‍വി അ​റി​യാ​തെ​യു​ള്ള 23 ക​ളി​യി​ലെ​ത്തി.

മി​ക​ച്ചൊ​രു കൗ​ണ്ട​ര്‍ അ​റ്റാ​ക്കിം​ഗി​ലൂ​ടെ യു​ണൈ​റ്റ​ഡി​ന്‍റെ ആ​ദ്യ ഗോ​ള്‍ ആ​ന്‍റോ​ണി മാ​ര്‍ഷ​ലി​ല്‍നി​ന്നു 21-ാം മി​നി​റ്റി​ല്‍ വ​ന്നു. ആ​ന്‍ഡ്രെ ഹെ​രേ​ര​യു​ടെ പാ​സി​ല്‍നി​ന്നാ​യി​രു​ന്നു ഗോ​ള്‍. ഇ​ട​വേ​ള​യ്ക്കു പി​രി​യും മു​മ്പേ റൂ​ണി (39) ലീ​ഡ് ര​ണ്ടാ​ക്കി. മാ​ര്‍ഷ​ല്‍ വ​ല​യി​ലേ​ക്കു തൊ​ടു​ത്ത​ത് ഗോ​ള്‍കീ​പ്പ​ര്‍ ടോം ​ഹീ​റ്റ​ണ്‍ ത​ട​ഞ്ഞു. പ​ന്തു വീ​ണ​ത് റൂ​ണി​യു​ടെ കാ​ലു​ക​ളി​ല്‍. ഈ ​അ​വ​സ​രം ക്ല​ബ്ബി​ന്‍റെ റി​ക്കാ​ര്‍ഡ് ഗോ​ള്‍സ്‌​കോ​ര്‍ പാ​ഴാ​ക്കി​യി​ല്ല. ര​ണ്ടാം പ​കു​തി​യി​ല്‍ ബേ​ണ്‍ലി തി​രി​ച്ചു​വ​ര​വി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണി​ച്ചെ​ങ്കി​ലും യു​ണൈ​റ്റ​ഡ് പി​ടി​ച്ചു​നി​ന്നു. അ​വ​സാ​ന മി​നി​റ്റു​ക​ളി​ല്‍ പോ​ള്‍ പോ​ഗ്ബ മു​ട​ന്തി പു​റ​ത്താ​യ​ത് ജ​യ​ത്തി​നി​ടെ​യും യു​ണൈ​റ്റ​ഡി​ന് ആ​ശ​ങ്ക​യി​ലാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.