ഹ​ര്‍മ​ന്‍പ്രീ​തി​ന്‍റെ ഇ​ര​ട്ട​ഗോ​ളി​ല്‍ ഇ​ന്ത്യ​ക്കു ജ​യം
ഹ​ര്‍മ​ന്‍പ്രീ​തി​ന്‍റെ ഇ​ര​ട്ട​ഗോ​ളി​ല്‍ ഇ​ന്ത്യ​ക്കു ജ​യം
Sunday, April 30, 2017 11:08 AM IST
ഇ​പ്പോ​ഹ്(​മ​ലേ​ഷ്യ): പ്ര​തി​രോ​ധ​താ​രം ഹ​ര്‍മ​ന്‍പ്രീ​ത് സിം​ഗ് ര​ണ്ട് പെ​നാ​ല്‍റ്റി കോ​ര്‍ണ​റു​ക​ള്‍ വ​ല​യി​ലാ​ക്കി ഇ​ന്ത്യ​ക്ക് സു​ല്‍ത്താ​ന്‍ അ​സ്‌​ല​ന്‍ ഷാ ​ഹോ​ക്കി​യി​ല്‍ ന്യൂ​സി​ല​ന്‍ഡി​നെ​തി​രേ 3-0ന്‍റെ ​ജ​യ​മൊ​രു​ക്കി. ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ബ്രി​ട്ട​നു​മാ​യി 2-2ന് ​സ​മ​നി​ല​യി​ല്‍ പി​രി​യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഇ​ന്ത്യ​ക്കു ര​ണ്ടു ക​ളി​യി​ല്‍നി​ന്ന് നാ​ലു പോ​യി​ന്‍റാ​യി.

23-ാം മി​നി​റ്റി​ല്‍ മ​ന്ദീ​പ് സിം​ഗ് ഇ​ന്ത്യ​യു​ടെ ഗോ​ള​ടി​ക്കു തു​ട​ക്ക​മി​ട്ടു. പി​ന്നാ​ലെ​യാ​ണ് ഹ​ര്‍മ​ന്‍പ്രീ​തി​ന്‍റെ ര​ണ്ടു ഡ്രാ​ഗ്ഫ്‌​ളി​ക്ക് ഗോ​ളു​ക​ള്‍.

ആ​ദ്യ ക്വാ​ര്‍ട്ട​റി​ല്‍ ന്യൂ​സി​ല​ന്‍ഡി​നെ ക​ളി​ക്കാ​ന്‍ ഇ​ന്ത്യ അ​നു​വ​ദി​ച്ചു. വ​ല ല​ക്ഷ്യ​മാ​ക്കി മൂ​ന്നു ഷോ​ട്ടു​ക​ള്‍ ഉ​തി​ര്‍ക്കാ​നും ന്യൂ​സി​ല​ന്‍ഡി​നാ​യി. 23-ാം മി​നി​റ്റി​ല്‍ ഇ​ന്ത്യ സ​മ​നി​ല ച​ര​ട് പൊ​ട്ടി​ച്ചു. മ​ന്ദീ​പ് ഇ​ന്ത്യ​യെ മു​ന്നി​ലെ​ത്തി​ച്ചു. 27-ാം മി​നി​റ്റി​ലാ​ണ് ഹ​ര്‍മ​ന്‍പ്രീ​ത് സിം​ഗ് പ​ട​ത്തി​ലേ​ക്കു വ​രു​ന്ന​ത്. ഇ​ന്ത്യ നേ​ടി​യ ആ​ദ്യ പെ​നാ​ല്‍റ്റി കോ​ര്‍ണ​ര്‍ ഹ​ര്‍മ​ന്‍പ്രീ​ത് വ​ല​യു​ടെ ഇ​ട​തു മൂ​ല​യി​ലെ​ത്തി​ച്ചു. ഇ​തി​നു​ശേ​ഷം ആ​ദ്യ പ​കു​തി​ക്കു മു​മ്പ് ഇ​ന്ത്യ ര​ണ്ടു പെ​നാ​ല്‍റ്റി കോ​ര്‍ണ​ര്‍ കൂ​ടി വി​ജ​യി​ച്ചെ​ങ്കി​ലും ഗോ​ള്‍ നേ​ടാ​നാ​യി​ല്ല. ര​ണ്ടാം പ​കു​തി തു​ട​ങ്ങി​യ​തേ ഇ​ന്ത്യ ഒ​രി​ക്ക​ല്‍ക്കൂ​ടി പെ​നാ​ല്‍റ്റി കോ​ര്‍ണ​ര്‍ നേ​ടി​യെ​ങ്കി​ലും ന്യൂ​സി​ല​ന്‍ഡ് ഉ​യ​ര്‍ത്തി​യ പ്ര​തി​രോ​ധം ഭേ​ദി​ക്കാ​നാ​യി​ല്ല. 47-ാം മി​നി​റ്റി​ല്‍ ഇ​ന്ത്യ ഹ​ര്‍മ​ന്‍പ്രീ​തി​ലൂ​ടെ വീ​ണ്ടും ഗോ​ള്‍ നേ​ടി. ഇ​ത്ത​വ​ണ​യും പെ​നാ​ല്‍റ്റി കോ​ര്‍ണ​ര്‍ ഗോ​ളാ​ക്കി ഇ​ന്ത്യ​ന്‍ പ്ര​തി​രോ​ധ​ഭ​ട​ന്‍ ജ​യം ഉ​റ​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.