വാർണർ ഷോ
വാർണർ ഷോ
Sunday, April 30, 2017 11:08 AM IST
ഹൈ​ദ​രാ​ബാ​ദ്: ഐ​പി​എ​ലി​ല്‍ ഡേ​വി​ഡ് വാ​ര്‍ണ​റു​ടെ വേ​ഗ​മേ​റി​യ ത​ക​ര്‍പ്പ​ന്‍ സെ​ഞ്ചു​റി മി​ക​വി​ല്‍ സ​ണ്‍റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദി​നു കോ​ല്‍ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സി​നെ​തി​രേ 48റൺസ് വിജയം.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഹൈ​ദ​രാ​ബാ​ദ് 20 ഓ​വ​റി​ല്‍ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 209 റ​ണ്‍സെ​ടു​ത്തു. ഒ​രു​വ​ശ​ത്ത് ശി​ഖ​ര്‍ ധ​വാ​നെ കാ​ഴ്ച​ക്കാ​ര​നാ​ക്കി വാ​ര്‍ണ​ര്‍ അ​ടി​ച്ചു ത​ക​ര്‍ത്ത​പ്പോ​ള്‍ 11-ാം ഓ​വ​റി​ന്‍റെ അ​വ​സാ​ന പ​ന്തി​ല്‍ ര​ണ്ടു റ​ണ്‍സ് ഓ​ടി​യെ​ടു​ത്ത് വാ​ര്‍ണ​ര്‍ സെ​ഞ്ചു​റി തി​ക​ച്ചു. സ്‌​കോ​ര്‍ബോ​ര്‍ഡി​ല്‍ അ​പ്പോ​ള്‍ 126 റ​ണ്‍സ്. 43 പ​ന്തി​ല്‍ സെ​ഞ്ചു​റി നേ​ടി​യ ഓ​സീ​സ് താ​രം ഐ​പി​എ​ല്‍ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വേ​ഗ​മേ​റി​യ സെ​ഞ്ചു​റി​ക്ക് ഉ​ട​മ​യാ​യി. അ​ധി​കം വൈ​കാ​തെ ധാ​വ​ന്‍ (29) റ​ണ്‍ ഔ​ട്ടാ​യി. ഇ​തി​നു​ശേ​ഷം ഹൈ​ദ​രാ​ബാ​ദി​ന്‍റെ വേ​ഗ​മേ​റി​യ സ്‌​കോ​റിം​ഗ് പ​തു​ക്കെ​യാ​യി. 59 പ​ന്തി​ല്‍ 126 റ​ണ്‍സ് നേ​ടി വാ​ര്‍ണ​ര്‍ പു​റ​ത്താ​കു​മ്പോ​ള്‍ ആ ​ബാ​റ്റി​ല്‍നി​ന്ന് 10 ഫോ​റും ആ​റു സി​ക്‌​സും പ​റ​ന്നി​രു​ന്നു. ക്രി​സ് വോ​ക്‌​സി​ന്‍റെ പ​ന്തി​ല്‍ ഗൗ​തം ഗം​ഭീ​റി​നു ക്യാ​ച്ച് ന​ല്‍കി​യാ​ണ് വാ​ര്‍ണ​ര്‍ പു​റ​ത്താ​യ​ത്. ഇ​തി​നു​ശേ​ഷം കോ​ല്‍ക്ക​ത്ത ബൗ​ള​ര്‍മാ​ര്‍ റ​ണ്‍സ് വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​ല്‍ അ​ച്ച​ട​ക്കം പാ​ലി​ച്ച​തോ​ടെ ഹൈ​ദ​രാ​ബാ​ദി​ല്‍നി​ന്ന് കൂ​റ്റ​ന്‍ അ​ടി​ക​ള്‍ പി​റ​ന്നി​ല്ല.


മറുപടി ബാറ്റിംങ്ങിന് ഇറങ്ങിയ കോ​ല്‍ക്ക​ത്ത 20 ഓ​വ​റി​ല്‍ ഏഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 161 റ​ണ്‍സെ​ടു​ക്കാനെ കഴിഞ്ഞൊള്ളു. 53 റൺസ് എടുത്ത ഉത്തപ്പയാണ് കോൽക്കത്തയ്ക്ക് വേണ്ടി തിളങ്ങിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.