ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യക്കു പത്ത് മെഡലുകള്‍
Sunday, May 14, 2017 10:50 AM IST
ന്യൂ​ഡ​ല്‍ഹി: ഏ​ഷ്യ​ന്‍ ഗു​സ്തി ചാ​മ്പ്യ​ന്‍ഷി​പ്പിന്‍റെ അ​വ​സാ​ന ദി​ന​മാ​യ ഇ​ന്ന​ലെ സു​മി​ത് നേ​ടി​യ വെ​ള്ളി മെ​ഡ​ലോ​ടെ ഇ​ന്ത്യ ആ​കെ പ​ത്ത് മെ​ഡ​ലു​ക​ള്‍ സ്വ​ന്ത​മാ​ക്കി. ഒ​രു സ്വ​ര്‍ണം, അ​ഞ്ച് വെ​ള്ളി, നാ​ലു വെ​ങ്കലവു​മാ​ണ് ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ മ​ല​ര്‍ത്തി​യ​ടി​ച്ച് നേ​ടി​യ​ത്.

ബാ​ങ്കോ​ക്കി​ല്‍ ന​ട​ന്ന ക​ഴി​ഞ്ഞ പ​തി​പ്പി​ല്‍ ഒ​മ്പ​ത് മെ​ഡ​ലു​ക​ളാ​ണ് ഇ​ന്ത്യ നേ​ടി​യ​ത്. പു​രു​ഷ​ന്മാ​രു​ടെ 125 കി​ലോ​ഗ്രാം ഫ്രീ​സ്റ്റൈ​ലി​ല്‍ ഇ​റാ​ന്‍റെ യാ​ദോ​ല മു​ഹ​മ്മ​ദ​ഡ്കാ​സെം മൊ​ഹെ​ബി​യോ​ട് കീ​ഴ​ട​ങ്ങി. സ്വ​ര്‍ണ​ത്തി​നു​വേ​ണ്ടി​യു​ള്ള മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ന്‍ ഗു​സ്തി​താ​രം ഇ​റാ​നി​യ​ന്‍ താ​ര​ത്തി​നു മു​ന്നി​ല്‍ വ​ലി​യ വെ​ല്ലു​വി​ളി ഉ​യ​ര്‍ത്താ​തെ 6-2ന് ​കീ​ഴ​ട​ങ്ങി. സു​മി​ത്തി​നെ കൂ​ടാ​തെ​യു​ള്ള മ​റ്റ് ഫ്രീ​സ്റ്റൈ​ല്‍ താ​ര​ങ്ങ​ള്‍ ഇ​ന്ന​ലെ നേ​ര​ത്തേ ത​ന്നെ പു​റ​ത്താ​യി​രു​ന്നു.