ലിവര്‍പൂളിനും ആഴ്‌സണലിനും ജയം
Sunday, May 14, 2017 10:50 AM IST
ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ലി​വ​ര്‍പൂ​ളി​നും ആ​ഴ്‌​സ​ണ​ലി​നും ത​ക​ര്‍പ്പ​ന്‍ ജ​യം. സ്റ്റോ​ക് സി​റ്റി​യെ അ​വ​രു​ടെ ഗ്രൗ​ണ്ടി​ല്‍വ​ച്ച് 4-1ന് ​ആ​ഴ്‌​സ​ണ​ല്‍ കീ​ഴ​ട​ക്കി. രണ്ടു മത്സരം കൂടിശേഷിക്കേ ആഴ്സണൽ ചാന്പ്യൻസ് ലീഗ് സാധ്യതൾ നിലനിർത്തി. ജയത്തോടെ ലി​വ​ര്‍പൂ​ള്‍ ഫി​ലി​പ്പെ കു​ട്ടി​ഞ്ഞോ​യു​ടെ ഇ​ര​ട്ട ഗോ​ള്‍ മി​ക​വി​ല്‍ 4-0ന് ​വെ​സ്റ്റ്ഹാം യു​ണൈ​റ്റ​ഡി​നെ ത​ക​ര്‍ത്തു. 35-ാം മി​നി​റ്റി​ല്‍ ഡാ​നി​യ​ല്‍ സ്റ്റു​റി​ഡ്ജി​ലൂ​ടെ ലി​വ​ര്‍പൂ​ള്‍ ഗോ​ള​ടി​ക്കു തു​ട​ക്ക​മി​ട്ടു. ര​ണ്ടാം പ​കു​തി​യി​ല്‍ കു​ടി​ഞ്ഞോ (57, 62) ര​ണ്ടു ത​വ​ണ വ​ല കു​ലു​ക്കി​യ​പ്പോ​ള്‍ ഡി​വോ​ക് ഒ​റി​ഗി 76-ാം മി​നി​റ്റി​ല്‍ ഗോ​ള്‍ പ​ട്ടി​ക​യി​ല്‍ സ്ഥാ​നം പി​ടി​ച്ചു. ജ​യ​ത്തോ​ടെ ലി​വ​ര്‍പൂ​ളി​ന്‍റെ ചാ​മ്പ്യ​ന്‍സ് ലീ​ഗ് സാ​ധ്യ​ത​ക​ള്‍ നി​ല​നി​ര്‍ത്തി.

ഒ​ളി​വ​ര്‍ ഗി​രു​വി​ന്‍റെ ഇ​ര​ട്ട ഗോ​ളു​ക​ളാ​ണ് ആ​ഴ്‌​സ​ണ​ലി​നു മി​ന്നു​ന്ന ജ​യ​മൊ​രു​ക്കി​യ​ത്. ഇ​തി​നു​മു​മ്പ് സ്റ്റോ​ക്കി​ന്‍റെ ബ്രി​ട്ടാ​നി​യ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ക​ഴി​ഞ്ഞ എ​ട്ട് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ മ​ത്സ​ര​ങ്ങ​ളി​ലും ആ​ഴ്‌​സ​ണ​ലി​ന് ഒ​രു ത​വ​ണ​യേ ജ​യി​ക്കാ​നാ​യി​ട്ടു​ള്ളൂ. ഇ​ട​വേ​ള​യ്ക്കു പി​രി​യാ​ന്‍ മൂ​ന്നു മി​നി​റ്റ് കൂ​ടി​യു​ള്ള​പ്പോ​ള്‍ ആ​ഴ്‌​സ​ണ​ല്‍ മു​ന്നി​ലെ​ത്തി. ഗി​രു​വി​ന്‍റെ ക്ലോ​സ് റേ​ഞ്ച് ഷോ​ട്ടാ​ണ് വ​ല​യി​ലാ​യ​ത്. 55-ാം മി​നി​റ്റി​ല്‍ ന​ല്ലൊ​രു ഫി​നി​ഷിം​ഗി​ലൂ​ടെ മെ​സ്യൂ​ട്ട് ഓ​സി​ല്‍ ലീ​ഡ് ഉ​യ​ര്‍ത്തി. 67-ാം മി​നി​റ്റി​ല്‍ വി​വാ​ദ​പ​ര​മാ​യ ഒ​രു ഗോ​ളി​ലൂ​ടെ പ​കരക്കാ​ര​ന്‍ പീ​റ്റ​ര്‍ ക്രൗ​ച്ച് ഒ​രു ഗോ​ള്‍ മ​ട​ക്കി.


സ്‌​റ്റോ​ക്കി​നു തി​രി​ച്ചു​വ​രാ​നു​ള്ള ഒ​ര​വ​സ​രം പോ​ലും ന​ല്‍കാ​തെ അ​ല​ക്‌​സി​സ് സാ​ഞ്ച​സ് 76-ാം മി​നി​റ്റി​ല്‍ ആ​ഴ്‌​സ​ണ​ലി​ന്‍റെ ലീ​ഡ് വീ​ണ്ടും ഉ​യ​ര്‍ത്തി. മു​ഴു​വ​ന്‍ സ​മ​യം തീ​രാ​ന്‍ 10 മി​നി​റ്റ് കൂ​ടി​യു​ള്ള​പ്പോ​ള്‍ ഗി​രു ഒ​രി​ക്ക​ല്‍ക്കൂ​ടി സ്‌​റ്റോ​ക്കി​ന്‍റെ വ​ല​യി​ല്‍ പ​ന്തെ​ത്തി​ച്ചു. ആഴ്സണലിനു രണ്ടു കളി കൂടിയുണ്ട്. 36 കളിയി്ൽ ആഴ്സണലിന് 69 പോയിന്‍റാണുള്ളത്. ഒരു മത്സരം മാത്രമുള്ള ലിവർപൂളിന് 73 പോയിന്‍റുമാണുള്ളത്.