റ​യ​ലി​നും ബാ​ഴ്‌​സ​യ്ക്കും ജ​യം
Monday, May 15, 2017 11:17 AM IST
മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ലീ​ഗ് പോ​രാ​ട്ട​ങ്ങ​ള്‍ അ​വ​സാ​ന​ത്തോ​ട​ടു​ത്ത​പ്പോ​ള്‍ കി​രീ​ടാ​വ​കാ​ശി​ക​ള്‍ ആ​രെ​ന്ന് ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല. ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള ബാ​ഴ്‌​സ​ലോ​ണ​യ്ക്ക് ഒ​രു മ​ത്സ​ര​വും ര​ണ്ടാ​മ​തു​ള്ള റ​യ​ല്‍ മാ​ഡ്രി​ഡി​ന് ഒ​രു മ​ത്സ​ര​വും ശേ​ഷി​ക്കേ ഇ​നി​യു​ള്ള മ​ത്സ​ര​ങ്ങ​ള്‍ ര​ണ്ടു ക്ല​ബ്ബി​നും നി​ര്‍ണാ​യ​കം.

ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍ ഇ​രു ക്ല​ബ്ബും ജ​യി​ച്ച​തോ​ടെ കി​രീ​ടം എ​ങ്ങോ​ട്ടും നീ​ങ്ങാ​മെ​ന്ന അ​വ​സ്ഥ​യാ​യി. ബാ​ഴ്‌​സ​ലോ​ണ എ​വേ പോ​രാ​ട്ട​ത്തി​ല്‍ ലാ​സ് പാ​ല്‍മ​സി​നെ 4-1ന് ​തോ​ല്‍പ്പി​ച്ച​പ്പോ​ള്‍ അ​തേ സ്‌​കോ​റി​നു ത​ന്നെ റ​യ​ല്‍ അ​ട്ടി​മ​റി​ക്കു പ്രാ​പ്ത​രാ​യ സെ​വി​യ്യ​യെ സാ​ന്‍റി​യാ​ഗോ ബ​ര്‍ണാ​ബു​വി​ല്‍ കീ​ഴ​ട​ക്കി. 37 ക​ളി​യി​ല്‍ ബാ​ഴ്‌​സ​ലോ​ണ​യ്ക്ക് 87 പോ​യി​ന്‍റും 36 ക​ളി​യി​ല്‍ റ​യ​ലി​ന് അ​ത്ര​ത​ന്നെ പോ​യി​ന്‍റു​മു​ണ്ട്. ശേ​ഷി​ക്കു​ന്ന ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് നാ​ലു പോ​യി​ന്‍റ് ല​ഭി​ച്ചാ​ല്‍ 2012നു​ശേ​ഷം കി​രീ​ടം റ​യ​ലി​നു സ്വ​ന്ത​മാ​കും.

റ​യ​ലി​ന്‍റെ സൂ​പ്പ​ര്‍ സ്‌​ട്രൈ​ക്ക​ര്‍ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ വ്യ​ക്തി​പ​ര​മാ​യ നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ട്ട മ​ത്സ​ര​വു​മാ​യി​രു​ന്നു. റ​യ​ലി​നു വേ​ണ്ടി റൊ​ണാ​ള്‍ഡോ​യ്ക്കു 401 ഗോ​ള്‍ തികച്ചു. നാ​ച്ചോ ഫെ​ര്‍ണാ​ണ്ട​സ് 10-ാം മി​നി​റ്റി​ല്‍ നേ​ടി​യ വി​വാ​ദ​പ​ര​മാ​യ ഫ്രീ​കി​ക്ക് ഗോ​ളി​ലൂ​ടെ റ​യ​ല്‍ മു​ന്നി​ലെ​ത്തി. 23-ാം മി​നി​റ്റി​ല്‍ അ​നാ​യാ​സ​മാ​യ ഒ​രു ഗോ​ളി​ലൂ​ടെ റൊ​ണാ​ള്‍ഡോ 400 ഗോ​ളെ​ന്ന നാ​ഴി​ക​ക്ക​ല്ലി​ലെ​ത്തി. റ​യ​ലി​നു​വേ​ണ്ടി റൊ​ണാ​ള്‍ഡോ​യു​ടെ 391-ാം മ​ത്സ​ര​മാ​യി​രു​ന്നു. ഇ​ട​വേ​ള​യ്ക്കു​ശേ​ഷം പെ​ട്ടെ​ന്നു ത​ന്നെ സ്റ്റീ​വ​ന്‍ ജോ​വെ​റ്റി​ക് (49) റ​യ​ലി​ന്‍റെ ലീ​ഡ് കു​റ​ച്ചു. സെ​വി​യ്യ​യ്ക്കു തി​രി​ച്ചു​വ​രാ​നു​ള്ള അ​വ​സ​രം ന​ല്‍കാ​തെ റൊ​ണാ​ള്‍ഡോ 78-ാം മി​നി​റ്റി​ല്‍ വീ​ണ്ടും വ​ല കു​ലു​ക്കി. 84-ാം മി​നി​റ്റി​ല്‍ ടോ​ണി ക്രൂ​സി​ന്‍റെ ഗോ​ള്‍ കൂ​ടി ചേ​ര്‍ന്ന​തോ​ടെ റ​യ​ല്‍ കി​രീ​ട​ത്തി​നാ​യു​ള്ള പോ​രാ​ട്ടം മു​റു​ക്കി.


ഹാ​ട്രി​ക് നെ​യ്മ​ര്‍

സൂ​പ്പ​ര്‍ താ​രം നെ​യ്മ​റു​ടെ ഹാ​ട്രി​ക് മി​ക​വി​ല്‍ ബാ​ഴ്‌​സ​ലോ​ണ 4-1ന് ​ലാ​സ് പാ​ല്‍മ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ജ​യ​ത്തോ​ടെ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​ര്‍ ഒ​ന്നാം സ്ഥാ​ന​ത്തു തു​ട​രു​ന്നു. ല​യ​ണ​ല്‍ മെ​സി പു​റ​കോ​ട്ട് വ​ലി​ഞ്ഞ​പ്പോ​ള്‍ നെ​യ്മ​ര്‍ മൂ​ന്നു ഗോ​ളു​മാ​യി ബാ​ഴ്‌​സ​ലോ​ണ​യു​ടെ നാ​യ​ക​നാ​യി. 2015 ഒ​ക്ടോ​ബ​റി​നു​ശേ​ഷം ബ്ര​സീ​ലി​യ​ന്‍ താ​രം ബാ​ഴ്‌​സ​ലോ​ണ​യ്ക്കു​വേ​ണ്ടി നേ​ടു​ന്ന ആ​ദ്യ ഹാ​ട്രി​ക്കാ​ണ്. 25,67, 71 മിനിറ്റുകളിലായിരുന്നു ഹാട്രിക് നെയ്മറുടെ ഗോളുകൾ . ലൂ​യി സു​വാ​ര​സും (27) ഗോ​ള്‍ നേ​ടി. ലാ​സ് പാ​ല്‍മ​സ് പ്ര​തി​രോ​ധ​താ​രം പെ​ഡ്രോ ബി​ഗാ​സ് ഒ​രു ഗോ​ള്‍ മ​ട​ക്കി​യെ​ങ്കി​ലും ബാ​ഴ്‌​സ​ലോ​ണ​യെ ത​ട​യാ​നാ​യി​ല്ല.