ഇ​ന്ത്യ​ക്കു ച​രി​ത്ര​വി​ജ​യം
ഇ​ന്ത്യ​ക്കു  ച​രി​ത്ര​വി​ജ​യം
Friday, May 19, 2017 11:25 AM IST
അ​രി​സോ(​ഇ​റ്റ​ലി): ​അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​ന് ഒ​രു​ങ്ങു​ന്ന ഇ​ന്ത്യ​ന്‍ ടീ​മി​ന് ഉ​ജ്വ​ല വി​ജ​യം. പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി യൂ​റോ​പ്പി​ല്‍ പ​ര്യ​ട​നം ന​ട​ത്തു​ന്ന ഇ​ന്ത്യ​യു​ടെ അ​ണ്ട​ര്‍ 17 ടീം ​ക​രു​ത്ത​രാ​യ ഇ​റ്റ​ലി​യെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ടു ഗോ​ളി​നാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ വി​ജ​യം. ഇ​ന്ത്യ​യു​ടെ വി​ജ​യ​ത്തി​ല്‍ നി​ര്‍ണ​യ​ക​മാ​യ​ത് മ​ല​യാ​ളി താ​രം രാ​ഹു​ല്‍ പ്ര​വീ​ണി​ന്‍റെ പ്ര​ക​ട​ന​മാ​ണ്. 80-ാം മി​നി​റ്റി​ല്‍ പ്ര​വീ​ണ്‍ ഗോ​ള്‍ നേ​ടി​യ​പ്പോ​ള്‍ മ​റ്റൊ​രു ഗോ​ള്‍ 31-ാം മി​നി​റ്റി​ല്‍ അ​ഭി​ജി​ത് സ​ര്‍ക്കാ​രി​ന്‍റെ വ​ക​യാ​യി​രു​ന്നു. മ​ത്സ​ര​ത്തി​ലു​ട​നീ​ളം മി​ന്നും പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ഇ​ന്ത്യ​ന്‍ ടീ​മി​നാ​യി​രു​ന്നു മു​ന്‍തൂ​ക്കം.


എ​ട്ടാം മി​നി​റ്റി​ല്‍ത്ത​ന്നെ കോ​മ​ള്‍ ത​റ്റാ​ലി​ലൂ​ടെ ഇ​ന്ത്യ​‍ മു​ന്നി​ലെ​ത്തേ​ണ്ട​താ​യി​രു​ന്നു. 13-ാം മി​നി​റ്റി​ല്‍ അ​ങ്കി​തി​നു ല​ഭി​ച്ച മി​ക​ച്ച അ​വ​സ​രം അ​ദ്ദേ​ഹം പാ​ഴാ​ക്കി. ഇ​താ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​യു​ടെ ഏ​തെ​ങ്കി​ലും ഒ​രു ടീം ​ഇ​റ്റ​ലി​യു​ടെ ഏ​തെ​ങ്കി​ലു​മൊ​രു ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ന്ന​ത്. ലോ​ക​ക​പ്പി​നൊ​രു​ങ്ങു​ന്ന ഇ​ന്ത്യ​ക്ക് ഈ ​വി​ജ​യം ആ​ത്മ​വി​ശ്വാ​സ​മേ​കും. കൂ​ടു​ത​ല്‍ മ​ത്സ​ര പ​രി​ച​യ​മു​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ഇ​ന്ത്യ​യു​ടെ യൂ​റോ​പ്യ​ന്‍ പ​ര്യ​ട​നം. നേ​ര​ത്തെ പോ​ര്‍ച്ചു​ഗ​ലും ഇ​ന്ത്യ സ​ന്ദ​ര്‍ശി​ച്ചി​രു​ന്നു. അ​വി​ടെ ഏ​താ​നും ക്ല​ബ് ടീ​മു​ക​ളു​മാ​യി ഇ​ന്ത്യ ക​ളി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.