ടോ​​ട്ടി വി​​ര​​മി​​ച്ചു
ടോ​​ട്ടി വി​​ര​​മി​​ച്ചു
Sunday, May 28, 2017 11:01 AM IST
റോം: ​​ഇ​​റ്റാ​​ലി​​യ​​ന്‍ ഫു​​ട്‌​​ബോ​​ള്‍ ഇ​​തി​​ഹാ​​സം ഫ്രാ​​ന്‍സി​​സ്‌​​കോ ടോ​​ട്ടി വി​​ര​​മി​​ച്ചു. എ​​എ​​സ് റോ​​മ​​യ്ക്കു വേ​​ണ്ടി ജീ​​വി​​ത​​കാ​​ലം മു​​ഴു​​വ​​ന്‍ മാ​​റ്റി​​വ​​ച്ച താ​​രം ഇ​​ന്ന​​ലെ ജി​​യോ​​ണ​​യ്‌​​ക്കെ​​തി​​രേ ന​​ട​​ന്ന ഇ​​റ്റാ​​ലി​​യ​​ന്‍ ലീ​​ഗ് പോ​​രാ​​ട്ട​​ത്തോ​​ടെ ബൂ​​ട്ട​​ഴി​​ച്ചു. ദേ​​ശീ​​യ ടീ​​മി​​ല്‍നി​​ന്നു നേ​​ര​​ത്തെ വി​​ട​​വാ​​ങ്ങി​​യ ടോ​​ട്ടി 25 സീ​​സ​​ണു​​ക​​ളി​​ലാ​​ണ് റോ​​മ​​യ്ക്കാ​​യി ക​​ളി​​ച്ച​​ത്.

ഇ​​റ്റാ​​ലി​​യ​​ൻ‍ ലീ​​ഗ് ച​​രി​​ത്ര​​ത്തി​​ല്‍ 250 ഗോ​​ള്‍ നേ​​ടു​​ന്ന ഏ​​ക​​താ​​ര​​മാ​​ണ് നാ​​ല്പ​​തു​​കാ​​ര​​നാ​​യ ടോ​​ട്ടി. വ​​ന്‍കി​​ട ക്ല​​ബ്ബു​​ക​​ളി​​ല്‍നി​​ന്നൊ​​ക്കെ വി​​ളി വ​​ന്നി​​ട്ടും റോ​​മ​​യ്ക്കു വേ​​ണ്ടി ക​​ളി​​ക്കാ​​നാ​​യി​​രു​​ന്നു ടോ​​ട്ടി​​യു​​ടെ തീ​​രു​​മാ​​നം. ടോ​​ട്ടി​​യു​​ടെ മി​​ക​​വി​​ല്‍ റോ​​മ​​യ്ക്ക് 2000-01 കാ​​ല​​ഘ​​ട്ട​​ത്തി​​ല്‍ സീ​​രീ എ ​​കി​​രീ​​ടം ല​​ഭി​​ച്ചു. 2007, 08 വ​​ര്‍ഷ​​ങ്ങ​​ളി​​ലെ ഇ​​റ്റാ​​ലി​​യ​​ന്‍ ക​​പ്പും റോ​​മ സ്വ​​ന്ത​​മാ​​ക്കി. ദേ​​ശീ​​യ ടീ​​മി​​നു വേ​​ണ്ടി 58 മ​​ത്സ​​ര​​ങ്ങ​​ള്‍ ക​​ളി​​ച്ച അ​​റ്റാ​​ക്കിം​​ഗ് മി​​ഡ്ഫീ​​ല്‍ഡ​​റാ​​യ ടോ​​ട്ടി ഒ​​മ്പ​​തു ഗോ​​ളു​​ക​​ള്‍ നേ​​ടി. 2006 ലോ​​ക​​ക​​പ്പ് നേ​​ടി​​യ ഇ​​റ്റാ​​ലി​​യ​​ന്‍ ലീ​​ഗി​​ലെ അം​​ഗ​​മാ​​യി​​രു​​ന്നു ടോ​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.