റ​ഷ്യ​ക്കു ജ​യം
Saturday, June 17, 2017 11:29 AM IST
സെ​ന്‍റ് പീ​റ്റേ​ഴ്‌​സ്ബ​ര്‍ഗ്: ഫി​ഫ കോ​ണ്‍ഫെ​ഡ​റേ​ഷ​ന്‍സ് ക​പ്പി​ന്‍റെ ഉ​ദ്ഘാ​ട​ന​മ​ത്സ​ര​ത്തി​ല്‍ ആ​തി​ഥേ​യ​രാ​യ റ​ഷ്യ​ക്കു ജ​യം. റ​ഷ്യ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​നു ന്യൂ​സി​ല​ന്‍ഡി​നെ തോ​ല്‍പ്പി​ച്ചു.

ഡെ​നി​സ് ഗ്ലു​ഷ​കോ​വ് (31), ഫ​യ​ദോ​ര്‍ സ്‌​മോ​ളോ​വ് (69) എ​ന്നി​വ​രാ​ണ് ഗോ​ള്‍ നേ​ടി​യ​ത്. തു​ട​ക്കം മു​ത​ലേ റ​ഷ്യ ന്യൂ​സി​ല​ന്‍ഡി​ന്‍റെ ഗോ​ള്‍മു​ഖ​ത്തേ​ക്ക് ഇ​ര​ച്ചു​ക​യ​റി. എ​ന്നാ​ല്‍ ന്യൂ​സി​ല​ന്‍ഡ് ഗോ​ള്‍കീ​പ്പ​റു​ടെ​യും പ്ര​തി​രോ​ധ​ത്തി​ന്‍റെ​യും പ്ര​ക​ട​നം റ​ഷ്യ​യെ തു​ട​ക്ക​ത്തി​ലേ ഗോ​ള്‍ നേ​ടു​ന്ന​തി​ല്‍നി​ന്നു ത​ട​ഞ്ഞു. 31-ാം മി​നി​റ്റി​ല്‍ റ​ഷ്യ അ​ര്‍ഹി​ച്ച ഗോ​ള്‍ നേ​ടി. ര​ണ്ടാം പ​കു​തി​യി​ലും റ​ഷ്യ ആ​ക്ര​മ​ണം തു​ട​ര്‍ന്നു​കൊ​ണ്ടി​രു​ന്നു. 69-ാം മി​നി​റ്റി​ല്‍ ക്ലോ​സ് റേ​ഞ്ചി​ല്‍നി​ന്ന് സ്‌​മോ​ളോ​വ് വി​ജ​യം ഉ​റ​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.