ട്വി​റ്റ​റി​ലും ചാ​മ്പ്യ​നാ​യി ഇ​ന്ത്യ- പാ​ക്കി​സ്ഥാ​ന്‍ മ​ത്സ​രം
Monday, June 19, 2017 10:30 AM IST
ല​ണ്ട​ന്‍: ആ​വേ​ശ​ത്തി​ര​യു​യ​ര്‍ത്തി​യ ഇ​ന്ത്യ- പാ​ക് ചാ​മ്പ്യ​ന്‍സ് ട്രോ​ഫി ഫൈ​ന​ല്‍ പോ​രാ​ട്ടം ട്വി​റ്റ​റി​ലും ചാ​മ്പ്യ​നാ​യി! ലോ​ക​ത്തി​ല്‍ ഏ​റ്റ​വു​മ​ധി​കം പ്രാ​വ​ശ്യം ട്വീ​റ്റ് ചെ​യ്യ​പ്പെ​ട്ട ഏ​ക​ദി​ന​മ​ത്സ​രം എ​ന്ന റി​ക്കാ​ര്‍ഡാ​ണ് ചാ​മ്പ്യ​ന്‍സ് ട്രോ​ഫി ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​നു കൈ​വ​ന്നി​രി​ക്കു​ന്ന​ത്.

ഒ​രു കോ​ടി 80 ല​ക്ഷം ട്വീ​റ്റു​ക​ളാ​ണ് ആ​ഗോ​ള​മാ​യി ഫൈ​ന​ല്‍ പോ​രാ​ട്ട​ത്തി​നു ല​ഭി​ച്ച​ത്. ആ​രാ​ധ​ക​രും ക​ളി​ക്കാ​രും ക​മ​ന്‍റേ​റ്റ​ര്‍മാ​രു​മാ​യി സം​വ​ദി​ക്കു​ന്ന​തി​നും മ​ത്സ​ര​ത്തി​ന്‍റെ അ​പ്‌​ഡേ​റ്റ​ഡ് വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​തി​നു​മു​ള്ള ഡ​യ​റ​ക്ട്‌​മെ​സേ​ജ് ചാ​റ്റ്‌​ബോ​ട്ട് സം​വി​ധാ​നം ഐ​സി​സി ട്വി​റ്റ​റു​മാ​യി സ​ഹ​ക​രി​ച്ച് ഒ​രു​ക്കി​യി​രു​ന്നു. ചാ​റ്റ്‌​ബോ​ട്ട് സം​വി​ധാ​ന​ത്തി​ന്‍റെ വ​ര​വോ​ടെ ട്വി​റ്റ​റി​ലും ആ​രാ​ധ​ക​ര്‍ ത​മ്മി​ല്‍ ഫൈ​ന​ല്‍ മ​ത്സ​രം ന​ട​ന്നു​വെ​ന്ന് ട്വി​റ്റ​ര്‍ ഏ​ഷ്യ​ാ-പ​സ​ഫി​ക് ത​ല​വ​ന്‍ അ​നീ​ഷ് മ​ഡാ​നി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ചാ​മ്പ്യ​ന്‍സ് ട്രോ​ഫി ഗൂ​പ്പ് പോ​രാ​ട്ട​ത്തി​ല്‍ ഇ​ന്ത്യ​യും -പാ​ക്കി​സ്ഥാ​നും​ത​മ്മി​ല്‍ ന​ട​ന്ന മ​ത്സ​ര​മാ​ണ് ട്വീ​റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.