പാ​രാ സ്വി​മ്മിം​ഗി​ൽ വേ​ൾ​ഡ് സീ​രി​സ് : ഇന്ത്യൻ താ​ര​ങ്ങ​ൾ മ​ത്സ​ര​ിച്ചതു ക​ടം​വാ​ങ്ങി
Wednesday, July 12, 2017 11:51 AM IST
ന്യൂ​ഡ​ൽ​ഹി: ബെ​ർ​ലി​നി​ൽ ന​ട​ക്കു​ന്ന പാ​രാ സ്വി​മ്മിം​ഗി​ൽ വേ​ൾ​ഡ് സീ​രി​സി​ൽ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത​ത് വായ്പയെടു​ത്ത്. ആ​റ് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ​ക്കാ​ണ് രാ​ജ്യ​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കാ​നാ​യി ക​ട​മെ​ടു​ക്കേ​ണ്ടി വ​ന്ന​ത്. പാ​രാ​ലിം​പി​ക് ക​മ്മ​ിറ്റി ഓ​ഫ് ഇ​ന്ത്യ തു​ക​യ​നു​വ​ദി​ക്കു​ന്ന​തി​ൽ അ​ലം​ഭാ​വം കാ​ണി​ച്ചു​വെ​ന്നാ​ണ് താ​ര​ങ്ങ​ളു​ടെ പ​രാ​തി.

എ​സ് 11 കാ​റ്റ​ഗ​റി​യി​ൽ മ​ത്സ​രി​ക്കു​ന്ന അ​ന്ധ​യാ​യ നാ​ഗ്പൂ​ർ സ്വ​ദേ​ശി​നി കാ​ഞ്ച​ൻ​മാ​ല പാ​ണ്ഡേ, താ​ൻ നേ​രി​ട്ട പ്ര​ശ്ന​ങ്ങ​ളെ ഭീ​ക​രം എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി അ​ഞ്ചു ല​ക്ഷ​മാ​ണ് കാ​ഞ്ച​ൻ ക​ട​മെ​ടു​ത്ത​ത്. ഇ​തി​നു പു​റ​മെ, ത​ങ്ങ​ളെ അ​നു​ഗ​മി​ച്ച കോ​ച്ച് ക​ൻ​വ​ൽ​ജീ​ത് സിം​ഗ് പാ​ർ​ട്ടി​സി​പ്പേ​ഷ​ൻ ഫീ ​എ​ന്ന പേ​രി​ൽ 7,462 രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു എ​ന്നും താ​രം പ​റ​യു​ന്നു. ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള താ​ര​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഒ​രു സ​ഹാ​യ​വും ഇ​യാ​ളി​ൽനി​ന്നു ല​ഭി​ച്ച​തു​മി​ല്ല. പ​ണം കൈ​വ​ശ​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ മ​ത്സ​ര​വേ​ദി​യി​ൽനി​ന്നും താ​മ​സ​സ്ഥ​ല​ത്തേ​ക്ക് ട്രാ​മി​ൽ ടി​ക്ക​റ്റെ​ടു​ക്കാ​തെ യാ​ത്ര ചെ​യ്യേ​ണ്ടി​വ​ന്നു​വെ​ന്നും ചെ​ക്ക​ർ പ​തി​നാ​യി​രം രൂ​പ പി​ഴ​യി​ട്ടു​വെ​ന്നും കാ​ഞ്ച​ൻ പ​റ​ഞ്ഞു.

ത​ന്‍റെ മ​ത്സ​ര​യി​ന​മ​ല്ലാ​ത്ത 50 മീ​റ്റ​ർ ബാ​ക്ക് സ്ട്രോ​ക്കി​ലും ത​ന്നെ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് പാ​രാ​ലിം​പി​ക് ക​മ്മ​ിറ്റി​യു​ടെ ഉ​ദാ​സീ​ന​ത​യ്ക്ക് മ​റ്റൊ​രു ഉ​ദാ​ഹ​ര​ണ​മാ​ണ്. ടീ​മി​ലെ ഏ​ക വ​നി​താ​താ​ര​മാ​ണ് കാ​ഞ്ച​ൻ.


സം​ഭ​വ​ത്തി​ൽ പാ​രാ​ലിം​പി​ക് ക​മ്മിറ്റി​യും(​പി​സി​ഐ) സ്പോ​ർ​ട്സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യും (സാ​യ്) പ​ര​സ്പ​രം പ​ഴി​ചാ​രി ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്. ബെ​ർ​ലി​ൻ ടൂ​ർ​ണ​മെ​ന്‍റി​നു​ള്ള തു​ക ത​ക്ക​സ​മ​യ​ത്ത് സാ​യ് അ​നു​വ​ദി​ക്കാ​തി​രു​ന്ന​തു​കൊ​ണ്ടാ​ണ് താ​ര​ങ്ങ​ൾ​ക്ക് ദു​ര​വ​സ്ഥ ഉ​ണ്ടാ​യ​തെ​ന്ന് പി​സി​ഐ വൈ​സ് പ്ര​സി​ഡ​ന്‍റ് ഗു​രു​ച​ര​ണ്‍ സിം​ഗ് ആ​രോ​പി​ച്ചു. സാ​യി​യോ​ട് 66.32 ല​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും അ​നു​വ​ദി​ച്ച​ത് 33.16 ല​ക്ഷം മാ​ത്ര​മാ​ണെ​ന്നും സിം​ഗ് പ​റ​യു​ന്നു. പി​സി​ഐ നേ​രി​ടു​ന്ന പ​ണ​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്നും താ​ര​ങ്ങ​ൾക്കു ന​ഷ്ട​മാ​യ തു​ക തി​രി​കെ ന​ൽ​ക​ണ​മെ​ന്നും സിം​ഗ് അ​വ​ശ്യ​പ്പെ​ട്ടു.

ഇ​ന്ത്യ​യു​ടെ ഒ​ളി​ന്പി​ക് സു​വ​ർ​ണ​താ​രം അ​ഭി​ന​വ് ബി​ന്ദ്ര ട്വി​റ്റ​റി​ലൂ​ടെ സം​ഭ​വ​ത്തെ അ​പ​ല​പി​ച്ചു. താ​ര​ങ്ങ​ൾ​ക്ക് ഉ​ണ്ടാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക് ബ​ന്ധ​പ്പെ​ട്ട​വ​ർ ഉ​ത്ത​രം പ​റ​യ​ണ​മെ​ന്ന് അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തു.പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​ൻ ക​ഴി​ഞ്ഞ​ത് അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന് കാ​ഞ്ച​ൻ പ​റ​യു​ന്നു. 200 മീ​റ്റ​ർ വ്യ​ക്തി​ഗ​ത മെ​ഡ്‌​ലെ​യി​ൽ കാഞ്ചൻ വെ​ള്ളി നേ​ടി.