ഡാ​നി ആ​ല്‍വ്‌​സ് പി​എ​സ്ജി​യി​ല്‍
Thursday, July 13, 2017 11:37 AM IST
പാ​രീ​സ്: ബ്ര​സീ​ലി​യ​ന്‍ പ്ര​തി​രോ​ധ​താ​രം ഡാ​നി ആ​ല്‍വ്‌​സ് ഫ്രഞ്ച് ഫുട്ബോൾ ക്ലബ് പാ​രി സാ​ന്‍ ഷെ​ര്‍മ​യി​നി​ല്‍ ചേ​ര്‍ന്നു. ഫ്രീ​യാ​യി​ട്ടെത്തിയ ആൽവ്സ് ക്ലബ്ബുമായി ര​ണ്ടു വ​ര്‍ഷ​ത്തെ ക​രാ​റ​ലി​ലാ​ണ് ഒപ്പവച്ചിരിക്കുന്നത്. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ഇ​റ്റാ​ലി​യ​ന്‍ ക്ല​ബ് യു​വ​ന്‍റ​സി​ല്‍ ക​ളി​ച്ച താ​രം ക്ല​ബ്ബി​നെ സീ​രി എ ​ചാ​മ്പ്യ​ന്മാ​രും കോ​പ്പ ഇ​റ്റാ​ലി​യ ജേ​താ​ക്ക​ളാ​ക്കു​ന്ന​തി​നും ചാ​മ്പ്യ​ന്‍സ് ലീ​ഗ് ഫൈ​ന​ലി​ലെ​ത്തി​ക്കാ​നും സ​ഹാ​യി​ച്ചു. എ​ന്നാ​ല്‍ ക്ല​ബ്ബിൽ തുടരാതെ ര​ണ്ടാ​ഴ്ച മു​മ്പ് ആ​ല്‍വ്‌​സ് യു​വ​ന്‍റ​സ് വി​ട്ടു.


ആ​ല്‍വ്‌​സി​ന്‍റെ പേ​രി​ല്‍ കി​രീ​ട​ങ്ങ​ളു​ടെ ഒ​രു നീ​ണ്ട നി​ര​ത​ന്നെ​യു​ണ്ട്. സെ​വി​യ്യ​യി​ല്‍ ര​ണ്ടു ത​വ​ണ യു​വേ​ഫ ക​പ്പ്. ബാ​ഴ്‌​ലോ​ണ​യ്‌​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന എ​ട്ട് വ​ര്‍ഷം 23 കി​രീ​ട​ങ്ങ​ള്‍. ഇ​തി​ല്‍ മൂ​ന്ന് ചാ​മ്പ്യ​ന്‍സ് ലീ​ഗ്, ആ​റ് ലാ ​ലി​ഗ കി​രീ​ട​ങ്ങ​ളു​ണ്ട്. എ​ന്നെ വി​ശ്വ​സി​ക്കു ഞാ​ന്‍ ഇ​വി​ടെ വ​ന്നി​രി​ക്കു​ന്ന​ത് ട്രോ​ഫി​ക​ള്‍ നേ​ടാ​നാ​ണ് എ​ന്ന് ആ​ല്‍വ്‌​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.