ഗോ​ള​ടി​ച്ചു കൂ​ട്ടി നാ​പ്പോ​ളി
Thursday, July 13, 2017 11:37 AM IST
റോം: ​ഫു​ട്ബോ​ള്‍ ച​രി​ത്ര​ത്തി​ല്‍ പ​ല തോ​ല്‍വി​ക​ള്‍ ക​ണ്ടി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഇ​തു​പോ​ലൊ​രു തോ​ല്‍വി അ​പൂ​ര്‍വ്വ​മാ​യി​രി​ക്കും. അ​തും എ​തി​രി​ല്ലാ​ത്ത 17 ഗോ​ളു​ക​ള്‍ക്ക്. ഇ​റ്റാ​ലി​യ​ന്‍ ഫു​ട്ബോ​ള്‍ ക്ല​ബ്ബു​ക​ളാ​യ നാ​പ്പോ​ളി​യും ബാ​സ അ​നൗ​നി​യ​യും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് ഈ ​റി​ക്കാ​ര്‍ഡ്് ഗോ​ള്‍ പി​റ​ന്ന​ത്. അ​നൗ​നി​യ​യെ കാ​ഴ്ചക്കാ​രാ​ക്കി നി​ര്‍ത്തി നാ​പ്പോ​ളി 17 ഗോ​ളു​ക​ളാ​ണ് വ​ല​യി​ലേ​ക്ക് അ​ടി​ച്ചു​ക​യ​റ്റി​യ​ത്.

നാ​പ്പോ​ളി​യു​ടെ ബെ​ല്‍ജി​യ​ന്‍ താ​ര​മാ​യ ഡ്രെ​യ്സ് മെ​ര്‍ട്ടെ​ന്‍സ് ആ​യി​രു​ന്നു കൂ​ടു​ത​ല്‍ അ​പ​ക​ട​കാ​രി. ആ​റു ഗോ​ളു​ക​ളാ​ണ് മെ​ര്‍ട്ടെ​ന്‍സ് നേ​ടി​യ​ത്. അ​ര​കാ​ഡ്യൂ​സ് മി​ലി​ക് ഹാ​ട്രി​ക് നേ​ടി​യ​പ്പോ​ള്‍ ലോ​റെ​ന്‍സൊ ഇ​ന്‍സൈ​നും ഇ​മ്മാ​നു​വ​ല്‍ ഗി​യേ​ച്ചെ​റി​നി​യും ഇ​ര​ട്ട​ഗോ​ള്‍ നേ​ടി. അ​ല​ന്‍, നി​ക്കോ​ള്‍ മാ​ക്സി​മോ​വി​ക്, മാ​ര്‍ക്കൊ റോ​ഗ്, ലി​യാ​നാ​ഡ്രൊ പ​വൊ​ലേ​റ്റി എ​ന്നി​വ​ര്‍ ഓ​രോ ഗോ​ള്‍ വീ​ത​വും നേ​ടി.


ക​ളി തു​ട​ങ്ങി മൂ​ന്നാം മി​നി​റ്റി​ല്‍ ത​ന്നെ ഇ​ന്‍സൈ​ന്‍ ഗോ​ള​ടി​ക്ക് തു​ട​ക്ക​മി​ട്ടു. ആ​ദ്യ പ​കു​തി അ​വ​സാ​നി​ച്ച​പ്പോ​ഴേ​ക്കും ഏ​ഴു ഗോ​ളു​ക​ള്‍ അ​നൗ​നി​യ​യു​ടെ വ​ല​യി​ലെ​ത്തി​യി​രു​ന്നു. ര​ണ്ടാം പ​കു​തി​യി​ല്‍ ബാ​ക്കി പ​ത്ത് ഗോ​ളു​ക​ള്‍ പി​റ​ന്നു. 79-ാം മി​നി​റ്റി​ലാ​യി​രു​ന്നു അ​വ​സാ​ന ഗോ​ള്‍. ഇ​തു​കൊ​ണ്ട് മ​തി​യാ​ക്കി​ക്കൊ​ള്ളാ​ന്‍ അ​നൗ​നി​യും ആ​ഗ്ര​ഹി​ച്ചി​രി​ക്കും. അ​ല്ലെ​ങ്കി​ല്‍ നാ​പ്പോ​ളി ഇ​നി ഗോ​ള​ടി​ക്ക​ണ്ടെ​ന്ന് തീ​രു​മാ​നി​ച്ചി​രി​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.