മു​ഗു​രു​സ-​ വീ​ന​സ് ഫൈനൽ
Thursday, July 13, 2017 11:37 AM IST
ല​ണ്ട​ന്‍: വിം​ബി​ള്‍ഡ​ണ്‍ വ​നി​താ​വി​ഭാ​ഗം ഫൈ​ന​ലി​ല്‍ സ്പാ​നി​ഷ് താ​രം ഗാ​ര്‍ബി​ന്‍ മു​ഗു​രു​സ​യും അ​മേ​രി​ക്ക​യു​ടെ വീ​ന​സ് വി​ല്യം​സും ഏ​റ്റു​മു​ട്ടും.

പ​ത്താം സീ​ഡാ​യ മു​ഗു​രു​സ സ്ലോ​വാ​ക്യ​യു​ടെ സീ​ഡി​ല്ലാ​താ​രം മഗ്ദ​ലേനാ റൈബ​റി​ക്കോ​വ​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്ക് ത​ക​ര്‍ത്താ​ണ് ഫൈ​ന​ലി​ല്‍ ക​ട​ന്ന​ത്. 6-1, 6-1 എ​ന്ന സ്‌​കോ​റി​നാ​യി​രു​ന്നു മു​ഗു​രു​സ​യു​ടെ വി​ജ​യം. 2015ലും ​മു​ഗു​രു​സ ഫൈ​ന​ലി​ലെ​ത്തി​യി​രു​ന്നെ​ങ്കി​ലും അ​ന്ന് സെ​റീ​നാ വി​ല്യം​സി​നോ​ടു തോ​ല്‍ക്കാ​നാ​യി​രു​ന്നു വി​ധി. മ​ത്സ​ര​ത്തി​ന്‍റെ സ്‌​കോ​ര്‍ സൂ​ചി​പ്പി​ക്കും പോ​ലെ മു​ഗു​രു​സ അ​ധി​കം വി​യ​ര്‍പ്പെ​ഴു​ക്കാ​തെ അ​നാ​യാ​സ​മാ​യാ​ണ് റൈബ​റി​ക്കോ​വ​യെ കീ​ഴ​ട​ക്കി​യ​ത്. 1990 ക​ളി​ല്‍ സ്‌​പെ​യി​നി​ന്‍റെ അ​രാ​ഞ്ച സാ​ഞ്ച​സ് വി​കാ​രി​യോ ര​ണ്ടു ത​വ​ണ വിം​ബി​ള്‍ഡ​ണ്‍ ഫൈ​ന​ലി​ലെ​ത്തി​യ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഒ​രു സ്‌​പെ​യി​ന്‍കാ​രി ഒ​ന്നി​ലേറെത്തവണ വിം​ബി​ള്‍ഡ​ണ്‍ ഫൈ​ന​ലി​ലെ​ത്തു​ന്ന​ത്.

87-ാം റാ​ങ്കു​കാ​രി​യ റ​യ്ബ​റി​ക്കോ​വ​യു​ടെ ആ​ദ്യ സെ​മി ഫൈ​ന​ലാ​യി​രു​ന്നു. ഒ​മ്പ​ത് വ​ര്‍ഷ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് റാ​ങ്കിം​ഗി​ല്‍ വ​ള​രെ താ​ഴെ​യു​ള്ള ഒ​രു താ​രം വിം​ബി​ള്‍ഡ​ണ്‍ സെ​മി​യി​ലെ​ത്തി​യ​ത്. വ​നി​ത വി​ഭാ​ഗ​ത്തി​ല്‍ വിം​ബി​ള്‍ഡ​ണ്‍ നേ​ടി​യ ഏ​ക സ്‌​പെ​യി​ന്‍ താ​രം കൊ​ഞ്ചി​ത മാ​ര്‍ട്ടി​നസാ​ണ് മു​ഗു​രു​സ​യു​ടെ പ​രി​ശീ​ല​ക. നി​ല​വി​ല്‍ ലോ​ക 15-ാം ന​മ്പ​ര്‍താ​ര​മാ​ണ് ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ചാ​മ്പ്യ​ന്‍ കൂ​ടി​യാ​യ മു​ഗു​രു​സ.


വ​നി​താ വി​ഭാ​ഗം ര​ണ്ടാം സെ​മി​യി​ല്‍ ആ​തി​ഥേ​യ താ​രം ജോ​ഹാ​ന്നാ കോ​ന്‍റ​യെ 6-4, 6-2നു ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് വീ​ന​സ് ഒ​മ്പ​താം വിം​ബി​ള്‍ഡ​ണ്‍ ഫൈ​ന​ലി​നു യോ​ഗ്യ​ത നേ​ടി​യ​ത്. അ​ഞ്ചു ത​വ​ണ വീ​ന​സ് ഇ​വി​ടെ കി​രീ​ട​മു​യ​ര്‍ത്തി​യി​ട്ടു​ണ്ട്. 23 വ​ര്‍ഷ​ത്തി​നി​ടെ വിം​ബി​ള്‍ഡ​ണ്‍ ഫൈ​ന​ലി​ലെ​ത്തു​ന്ന ഏറ്റവും പ്രാ​യ​മേ​റി​യ താ​ര​മാ​ണ് വീ​ന​സ്. ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന ഫൈ​ന​ലി​ല്‍ ജ​യി​ച്ചാ​ല്‍ ഓ​പ്പ​ണ്‍ കാ​ല​ഘ​ട്ട​ത്തി​ല്‍ ചാ​മ്പ്യ​നാ​കു​ന്ന ഏ​റ്റ​വും പ്രാ​യ​മേ​റി​യ താ​രം എ​ന്ന റി​ക്കാ​ര്‍ഡും മുപ്പത്തേഴുകാരി വീ​ന​സി​നു സ്വ​ന്ത​മാ​കും. 2009ലാ​ണ് അ​വ​സാ​ന​മാ​യി വീ​ന​സ് വിം​ബി​ള്‍ഡ​ണ്‍ ഫൈ​ന​ലി​ലെ​ത്തി​യ​ത്.

ബൊ​പ്പ​ണ്ണ സ​ഖ്യം ക്വാർട്ടറി​ല്‍

വിം​ബി​ള്‍ഡ​ണ്‍ ടെ​ന്നീ​സ് ചാ​മ്പ്യ​ന്‍ഷി​പ്പി​ലെ മി​ക്‌​സ​ഡ് ഡ​ബി​ള്‍സി​ല്‍ രോ​ഹ​ന്‍ ബൊ​പ്പ​ണ്ണ സ​ഖ്യം ക്വാ​ര്‍ട്ട​റി​ലെ​ത്തി. എ​ന്നാ​ല്‍ സാ​നി​യ മി​ര്‍സ സ​ഖ്യ​ത്തിനു മൂ​ന്നാം റൗ​ണ്ടി​ല്‍ പു​റ​ത്തേക്കായിരുന്നു വഴി. നാ​ലാം സീ​ഡു​ക​ളായ സാ​നി​യ​യും ക്രൊ​യേ​ഷ്യ​ന്‍ കൂ​ട്ടു​കാ​ര​ന്‍ ഇ​വാ​ന്‍ ഡേ​ഡി​ഗും നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഫി​ന്‍ലാ​ന്‍ഡി​ന്‍റെ ഹെ​ന്‌‌റി കോ​ന്‍റി​ന​ന്‍ യു​കെ​യുടെ ഹെ​ത​ര്‍ വാ​ട്‌​സ​ണ്‍ സ​ഖ്യ​ത്തോ​ട് നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്ക് (7-6, 6-4) തോ​റ്റു.
ബൊ​പ്പ​ണ്ണയും കാ​ന​ഡ​യു​ടെ ഗ​ബ്രി​യേ​ല ഡ​ബ്രോ​വ്‌​സ്‌​കിയും ക്രൊ​യേ​ഷ്യ​യു​ടെ നി​കോ​ള മെ​ക്റ്റി​ക്-​അ​ന കോ​ന്‍ജു സ​ഖ്യ​ത്തെ 7-6, 6-2ന് ​ത​ക​ര്‍ത്തു.