ധോ​ണി​യെ സ്വ​ന്ത​മാ​ക്കാ​ന്‍ സൂ​പ്പ​ര്‍ കിം​ഗ്‌​സ്
ധോ​ണി​യെ സ്വ​ന്ത​മാ​ക്കാ​ന്‍  സൂ​പ്പ​ര്‍ കിം​ഗ്‌​സ്
Friday, July 14, 2017 12:05 PM IST
ചെ​ന്നൈ: ര​ണ്ടു വ​ര്‍ഷ​ത്തെ വി​ല​ക്കി​നു​ശേ​ഷം ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ലെ പു​തി​യ സീ​സ​ണി​ല്‍ തി​രി​ച്ചു വ​രാ​നൊ​രു​ങ്ങു​ന്ന ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗിന്‍റെ ആ​രാ​ധ​ക​ര്‍ക്ക് ഒ​രു സ​ന്തോ​ഷ വാ​ര്‍ത്ത. ടീം ​തി​രി​ച്ചെ​ത്തു​മ്പോ​ള്‍ ആ​ദ്യം നി​ല​നി​ര്‍ത്താ​ന്‍ ശ്ര​മി​ക്കു​ക മു​ന്‍ ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​നും ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സ് നാ​യ​ക​നു​മാ​യ മ​ഹേ​ന്ദ്രസിം​ഗ് ധോ​ണി​യെ​യാ​രി​ക്കു​മെ​ന്ന് ചെ​ന്നൈ ടീ​മു​ട​മ​ക​ള്‍ വ്യ​ക്ത​മാ​ക്കി. ധോ​ണി​യി​ല്ലാ​ത്ത ഒ​രു ചെ​ന്നൈ ടീ​മി​നെക്കു​റി​ച്ച് ആ​ലോ​ചി​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് അ​വ​രു​ടെ പ​ക്ഷം.


വാ​തു​വ​യ്പി​നെ​ത്തു​ട​ര്‍ന്നാ​ണ് ചെ​ന്നൈ​ സൂ​പ്പ​ര്‍ കിം​ഗ്‌​സി​നെ ര​ണ്ടു വ​ര്‍ഷം വി​ല​ക്കി​യ​ത്. ധോ​ണി​യു​ടെ കീ​ഴി​ല്‍ ചെ​ന്നൈ ര​ണ്ടു ത​വ​ണ ഐ​പി​എ​ല്‍ ചാ​മ്പ്യ​ന്മാ​രാ​യി. ഒ​രു മാ​ധ്യ​മ​ത്തി​നു ന​ല്‍കി​യ അ​ഭി​മു​ഖ​ത്തി​ല്‍, ടീം ​ഡ​യ​റ​ക്ട​ര്‍മാ​രി​ലൊ​രാ​ളാ​യ കെ. ​ജോ​ര്‍ജ് ജോ​ണ്‍ ആ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. പു​തി​യ സീ​സ​ണി​നാ​യി ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സ് ഒ​രു​ങ്ങു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു. ധോ​ണി​യെ തി​രി​കെ കൊ​ണ്ടു വ​രാ​നു​ള​ള എ​ല്ലാ സാ​ധ്യ​ത​യും പ​രി​ഗ​ണി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.