പരിക്ക്: ഹെ​റാ​ത്ത് പു​റ​ത്ത്
പരിക്ക്: ഹെ​റാ​ത്ത് പു​റ​ത്ത്
Tuesday, August 8, 2017 11:32 AM IST
കൊളംബോ: പു​റം വേ​ദ​ന​യെത്തു​ട​ര്‍ന്ന് ശ്രീ​ല​ങ്ക​ന്‍ ഇ​ടം കൈ​യ​ന്‍ സ്പി​ന്ന​ര്‍ രം​ഗ​ണ ഹെ​റാ​ത്തി​നെ ഇ​ന്ത്യ​യു​മാ​യു​ള്ള മൂ​ന്നാം ടെ​സ്റ്റി​ല്‍ നി​ന്നു മാ​റ്റിനി​ര്‍ത്തി. നി​ല​വി​ല്‍ ഇ​ന്ത്യ​ക്കെ​തി​രേ​യു​ള്ള പ​ര​മ്പ​ര ന​ഷ്ട​മാ​വു​ക​യും തി​ര​ക്കുപി​ടി​ച്ച ഒ​രു ടെ​സ്റ്റ് സീ​സ​ണ്‍ വ​രാ​നി​രി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഹെ​റാ​ത്തി​ന് വി​ശ്ര​മ​മ​നു​വ​ദി​ച്ച​തെ​ന്ന് ടീം ​വ​ക്താ​ക്ക​ള്‍ പ​റ​ഞ്ഞു. ഇ​ന്ത്യ​യു​മാ​യു​ള​ള ആ​ദ്യ ടെ​സ്റ്റി​ല്‍ ഫീ​ല്‍ഡിം​ഗി​നി​ടെ​യാ​ണ് ഹെ​റാ​ത്തി​ന് പ​രി​ക്കേ​റ്റ​ത്. പ​ക്ഷേ വേ​ഗം സു​ഖം പ്രാ​പി​ക്കു​ക​യും അ​ടു​ത്ത ടെ​സ്റ്റി​ല്‍ ക​ളി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​ടു​ത്ത ടെ​സ്റ്റി​ല്‍ ഹെ​റാ​ത്തി​ന്‍റെ അ​ഭാ​വ​ത്തി​ല്‍ ഇ​ടംകൈ​യ​ന്‍ സ്പി​ന്ന​ര്‍ മ​ലി​ന്ദ പു​ഷ്പ​കു​മാ​ര ബൗ​ളിം​ഗ് ന​യി​ക്കും. രം​ഗ​ണ ഹെ​റാ​ത്തി​ന്‍റെ പി​ന്മാ​റ്റം ല​ങ്ക​യ്ക്ക് ഏ​റ്റ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ്. ടീ​മി​ലെ ഒ​ട്ടു​മി​ക്ക താ​ര​ങ്ങ​ളും പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.