കു​ടി​ഞ്ഞോ​യെ ലി​വ​ര്‍പൂ​ള്‍ വി​ല്‍ക്കി​ല്ല
കു​ടി​ഞ്ഞോ​യെ ലി​വ​ര്‍പൂ​ള്‍ വി​ല്‍ക്കി​ല്ല
Thursday, August 10, 2017 11:42 AM IST
ല​ണ്ട​ന്‍: ലി​വ​ര്‍പൂ​ളി​ന്‍റെ ഫി​ലി​പ്പെ കു​ടി​ഞ്ഞോ​യ്ക്കു 10 കോ​ടി യൂ​റോ​ വി​ല​യി​ട്ട ബാ​ഴ്‌​സ​ലോ​ണ​യ്ക്ക് താ​ര​ത്തെ വി​ല്‍ക്കി​ല്ലെ​ന്ന് ലി​വ​ര്‍പൂ​ള്‍ അ​റി​യി​ച്ച​താ​യി റി​പ്പോ​ര്‍ട്ടു​ക​ള്‍. ര​ണ്ടാം ത​വ​ണ​യാ​ണ് ബാ​ഴ്‌​സ​ലോ​ണ കു​ടി​ഞ്ഞോ​യെ സ്വ​ന്ത​മാ​ക്കാ​നാ​യി ലി​വ​ര്‍പൂ​ളി​നെ സ​മീ​പി​ച്ച​ത്.

നെ​യ്മ​ര്‍ക്കു പ​ക​രം ആ ​സ്ഥാ​ന​ത്തേ​ക്ക് ആ​ളെ തേ​ടു​ന്ന ബാ​ഴ്‌​സ​ലോ​ണ​യു​ടെ ക​ണ്ണു​ക​ള്‍ ബ്ര​സീ​ല്‍ ടീ​മി​ലെ പ്ലേ​മേ​ക്ക​ര്‍ കു​ടി​ഞ്ഞോ​യി​ലാ​ണ്. 2013ല്‍ ​ഇ​ന്‍റ​ര്‍ മി​ലാ​നി​ല്‍നി​ന്നാ​ണ് കു​ടി​ഞ്ഞോ​യെ ലി​വ​ര്‍പൂ​ള്‍ സ്വ​ന്ത​മാ​ക്കി​യ​ത്. ബ്ര​സീ​ലി​യ​ന്‍ താ​ര​ത്തെ വി​ല്‍ക്കി​ല്ലെ​ന്ന് ലി​വ​ര്‍പൂ​ള്‍ ബാ​ഴ്‌​സ​ലോ​ണ​യെ അ​റി​യി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ര്‍ട്ടു​ക​ള്‍.


ഇ​നി​യും കു​ടി​ഞ്ഞോ​യെ ആ​വ​ശ്യ​പ്പെ​ട്ടു​വ​രു​ക​യാ​ണെ​ങ്കി​ല്‍ ബാ​ഴ്‌​സ​ലോ​ണ സ​മ​യം വെ​റു​തെക​ള​യു​ക​യാ​ണെ​ന്ന് ക്ല​ബ് അ​റി​യി​ച്ച​താ​യും ബ്ര​സീ​ലി​യ​ന്‍ താ​രം നൂ​കാ​മ്പി​ല്‍ നെ​യ്മ​ര്‍ക്കു പ​ക​ര​മാ​കി​ല്ലെ​ന്നും റി​പ്പോ​ര്‍ട്ടു​ക​ളി​ലു​ണ്ട്. കു​ടി​ഞ്ഞോ​യെ വി​ൽക്കാനി​ല്ലെ​ന്ന് ലി​വ​ര്‍പൂ​ള്‍ പ​രി​ശീ​ല​ക​ന്‍ യു​ര്‍ഗ​ന്‍ ക്ലോ​പ്പ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.