മ​ഹേ​ശ്വ​രി ചൗ​ഹാ​ന് വെ​ങ്ക​ലം
Friday, August 11, 2017 12:20 PM IST
അ​സ്താ​ന: വ​നി​താ ഷൂ​ട്ട​ര്‍ മ​ഹേ​ശ്വ​രി​ക്ക് ഏ​ഷ്യ​ന്‍ ഷോ​ട്ട്ഗ​ണ്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ വെ​ങ്ക​ലം. ഒ​രു അ​ന്താ​രാ​ഷ്‌ട്ര ​ടൂ​ര്‍ണ​മെ​ന്‍റി​ല്‍ വ​നി​ത​ക​ളു​ടെ സ്‌​കീ​റ്റ് ഇ​ന​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ ആ​ദ്യ മെ​ഡ​ലാ​ണ് മ​ഹേ​ശ്വ​രി സ്വ​ന്ത​മാ​ക്കി​യ​ത്. ടീം ​ഇ​ന​ത്തി​ല്‍ മ​ഹേ​ശ്വ​രി, ര​ശ്മി റ​ത്തോ​ഡ്, സാ​നി​യ ഷെ​യ്ഖ് എ​ന്നി​വ​ര്‍ക്കൊ​പ്പം വെ​ള്ളി നേ​ടി​യി​രു​ന്നു. മൂ​വ​രും 190 പോ​യി​ന്‍റ് നേ​ടി​യ​പ്പോ​ള്‍ സ്വ​ര്‍ണം നേ​ടി​യ ചൈ​ന 195 പോ​യി​ന്‍റും വെ​ങ്ക​ലം നേ​ടി​യ ക​സാ​ഖി​സ്ഥാ​ന്‍ 185 പോ​യി​ന്‍റും നേ​ടി.

വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ല്‍ മ​ഹേ​ശ്വ​രി 75 പോ​യി​ന്‍റി​ല്‍ 68 പോ​യി​ന്‍റും നേ​ടി ഒ​ന്നാം​ സ്ഥാ​ന​ക്കാ​രി​യാ​യാ​ണ് ഫൈ​ന​ലി​ലെ​ത്തി​യ​ത്. അ​വ​സാ​ന​ത്തെ ആ​റു പേ​രു​ടെ ഫൈ​ന​ല്‍ റൗ​ണ്ടി​ലേ​ക്കു യോ​ഗ്യ​ത നേ​ടി​യ​വ​രി​ല്‍ മ​ഹേ​ശ്വ​രി​യാ​യി​രു​ന്നു മു​ന്നി​ല്‍. സ​ഹ​താ​രം ര​ശ്മി ആ​റാം സ്ഥാ​ന​ത്തു​മു​ണ്ടാ​യി​രു​ന്നു. ആ ​റൗ​ണ്ടി​ല്‍ ഒ​ളി​മ്പി​ക് ഫൈ​ന​ലി​സ്റ്റും ലോ​ക ജേ​താ​വു​മാ​യ ചൈ​ന​യു​ടെ മെം​ഗ് വീ​യും താ​യ്‌​ല​ന്‍ഡി​ന്‍റെ സു​തി​യ​യു​മു​ണ്ടാ​യി​രു​ന്നു. ഫൈ​ന​ലി​ല്‍ മ​ഹേ​ശ്വ​രി 40 പോ​യി​ന്‍റ് നേ​ടി. മെം​ഗ് 55 പോ​യി​ന്‍റു​മാ​യി സ്വ​ര്‍ണ​വും ഒ​രു പോ​യി​ന്‍റ് കു​റ​വു​ള്ള സു​തി​യ വെ​ള്ളി​യും സ്വ​ന്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.