ആവേശമായി സാക്ഷി; ലോക ഗുസ്തി ചാന്പ്യൻഷിപ്പ് ഇന്നു മുതൽ
ആവേശമായി സാക്ഷി; ലോക ഗുസ്തി ചാന്പ്യൻഷിപ്പ് ഇന്നു മുതൽ
Sunday, August 20, 2017 10:36 AM IST
പാ​രീ​സ്: പാ​രീ​സി​ല്‍ ഇ​ന്നാ​രം​ഭി​ക്കു​ന്ന ലോ​ക ഗു​സ്തി ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഇ​ന്ത്യ​ന്‍താ​ര​ങ്ങ​ളാ​യ സാ​ക്ഷി മാ​ലി​കും ബ​ജ്‌​രം​ഗ് പു​നി​യ​യും ഗോ​ദ​യി​ലി​റ​ങ്ങും. റി​യോ ഒ​ളി​മ്പി​ക്‌​സി​ല്‍ വെ​ങ്ക​ലം നേ​ടി ഇ​ന്ത്യ​യു​ടെ അ​ഭി​മാ​നം കാ​ത്ത സാ​ക്ഷി​യി​ലേ​ക്കാ​ണ് ആ​രാ​ധ​കശ്ര​ദ്ധ മു​ഴു​വ​ന്‍. ക​ഴി​ഞ്ഞ മേ​യി​ല്‍ ന​ട​ന്ന ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ലും വെ​ള്ളി നേ​ടി സാ​ക്ഷി ക​രു​ത്തു തെ​ളി​യി​ച്ചി​രു​ന്നു.

60 കി​ലോ വി​ഭാ​ഗ​ത്തി​ല്‍ സാ​ക്ഷി വ്യാ​ഴാ​ഴ്ച​യാ​ണ് മ​ത്സ​രി​ക്കാ​നി​റ​ങ്ങു​ന്ന​ത്. ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ വെ​ള്ളി നേ​ടി​യി​ട്ടു​ള്ള വ​നി​താ​താ​രം വി​നേ​ഷ് ഫോ​ഗ​ട്ട് അ​തേ വി​ഭാ​ഗ​ത്തി​ല്‍ സ്വ​ര്‍ണംസ്വ​പ്‌​നം ക​ണ്ടാ​ണ് ഇ​റ​ങ്ങു​ന്ന​ത്. ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ 55 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു ഫോ​ഗ​ട്ട് വെ​ള്ളി നേ​ടി​യ​ത്. പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് ഒ​ളി​മ്പി​ക്‌​സി​ല്‍ നി​ന്നും വി​ട്ടുനി​ല്‍ക്കേ​ണ്ടിവ​ന്ന താ​രം വീ​ണ്ടും 48 കിലോഗ്രാം വി​ഭാ​ഗ​ത്തി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു.


പു​നി​യ ഏ​ഷ്യ​ന്‍ ചാ​മ്പ്യ​നാ​ണ്. 2013 ബു​ഡാ​പെ​സ്റ്റ് എ​ഡി​ഷ​നി​ല്‍ 60 കി​ലോ​ഗ്രാം ഫ്രീ​സ്റ്റൈ​ലി​ല്‍ വെ​ങ്ക​ലം നേ​ടി​യ പു​നി​യ ഇ​ത്ത​വ​ണ സ്വ​ര്‍ണം ത​ന്നെ​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. 65 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. 57 കി​ലോ വി​ഭാ​ഗ​ത്തി​ല്‍ മ​ത്സ​രി​ക്കു​ന്ന ഒ​ളി​മ്പ്യ​ന്‍ സ​ന്ദീ​പ് തോ​മ​റാ​ണ് ഇ​ന്ത്യ​യു​ടെ മ​റ്റൊ​രു മെ​ഡ​ല്‍ പ്ര​തീ​ക്ഷ. അ​മി​ത് ധ​ന്‍ക​ര്‍ (70 ), പ്ര​വീ​ണ്‍ റാ​ണ (74), സ​തി​വ​ര്‍ത് ക​ഡി​യ​ന്‍ (97) എ​ന്നി​വ​രും ഗോ​ദ​യി​ലി​റ​ങ്ങു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.