അണ്ടർ 17 ടീം സുസജ്ജം
അണ്ടർ 17 ടീം സുസജ്ജം
Wednesday, August 23, 2017 11:20 AM IST
ചെ​ന്നൈ: ഒ​ക്ടോ​ബ​റി​ല്‍ ന​ട​ക്കു​ന്ന അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ന് ശേ​ഷ​മു​ള്ള ഐ ​ലീ​ഗി​ന് ഇ​ന്ത്യ​യു​ടെ അ​ണ്ട​ര്‍ 17 ടീം ​സു​സ​ജ്ജ​മാ​യി. അ​ണ്ട​ര്‍ 19 വി​ഭാ​ഗ​ത്തി​ല്‍ നി​ന്ന് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്ന​വ​രെ​യും ടീ​മി​ല്‍ ഉ​ള്‍പ്പെ​ടു​ത്തും. ഓള്‍ ​ഇ​ന്ത്യ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ ചൊ​വ്വാ​ഴ്ച ചേ​ര്‍ന്ന ടെ​ക്‌​നി​ക്ക​ല്‍ ക​മ്മി​റ്റി​യി​ലാ​ണ് തീ​രു​മാ​നം.

അ​ടു​ത്ത വ​ര്‍ഷം പോ​ര്‍ച്ചു​ഗ​ലി​ല്‍ ന​ട​ക്കു​ന്ന അ​ണ്ട​ര്‍ 20 ലോ​ക​ക​പ്പി​ന് ടീ​മി​നെ അ​യ​യ്ക്കാ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു. ടീ​മി​ന്‍റെ ഇ​പ്പോ​ഴ​ത്തെ പ​രി​ശീ​ല​ക​ന്‍ പോ​ര്‍ച്ചു​ഗ​ല്‍ സ്വ​ദേ​ശി​യാ​യ ഡി ​മാ​റ്റോ​സ് ആ​യ​തി​നാ​ല്‍ ഇ​ത് പ്രാ​യോ​ഗി​ക​മാ​കു​മെ​ന്നാ​ണ് ഫെ​ഡ​റേ​ഷ​ന്‍റെ വി​ല​യി​രു​ത്ത​ല്‍. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​ശീ​ല​ന​ക്ക​രാ​ര്‍ നീ​ട്ടാ​നും ഫെ​ഡ​റേ​ഷ​നു പ​ദ്ധ​തി​യു​ണ്ട്. അ​റു​പ​ത്തി​മൂ​ന്നു​കാ​ര​നാ​യ മാ​റ്റോ​സി​ന്‍റെ അ​നു​ഭ​വ​സ​മ്പ​ത്തും പ​രി​ശീ​ല​ന​മി​ക​വും പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ഫെ​ഡ​റേ​ഷ​ന്‍റെ ഉ​ദ്ദേ​ശ്യം. എ​ന്നാ​ല്‍ അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​നു ശേ​ഷം മാ​ത്ര​മേ ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്തി​മ​തീ​രു​മാ​ന​മു​ണ്ടാ​കൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.