ആൻഡേഴ്സൺ മാജിക്: ഇംഗ്ലണ്ടിനു വിജയം
Saturday, September 9, 2017 11:30 AM IST
ല​ണ്ട​ന്‍: വി​ക്ക​റ്റ് വേ​ട്ട​യി​ല്‍ 500 എ​ന്ന മാ​ന്ത്രി​ക സം​ഖ്യ ക​ട​ന്നി​ട്ടും ഇം​ഗ്ലീ​ഷ് പേ​സ​ര്‍ ജ​യിം​സ് ആ​ന്‍ഡേ​ഴ്‌​സ​ണ് ക​ലി അ​ട​ങ്ങിയില്ല്ല. ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ ഏ​ഴ് വി​ക്ക​റ്റ് പി​ഴു​ത ആ​ന്‍ഡേ​ഴ്‌​സ​ണ്‍ വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ 177 റ​ണ്‍സി​ല്‍ ചു​രു​ട്ടി​ക്കെ​ട്ടി. 107 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി ഒന്പതു വിക്കറ്റിന്‍റെ തകർപ്പൻ വിജയം നേടി. മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​ന്പ​ര​ ഇംഗ്ലണ്ട് 2-1ന് വിജയിച്ചു.

71 റ​ണ്‍സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് ക​ട​വു​മാ​യാ​ണ് വി​ന്‍ഡീ​സ് ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ ബാ​റ്റിം​ഗ് തു​ട​ങ്ങി​യ​ത്. 62 റ​ണ്‍സ് നേ​ടി​യ ഷാ​യ് ഹോ​പ്പാ​ണ് വി​ന്‍ഡീ​സി​ന്‍റെ ടോ​പ്പ് സ്‌​കോ​റ​ര്‍. കി​റോ​ണ്‍ പ​വ​ല്‍ 45 റ​ണ്‍സും ക്യാ​പ്റ്റ​ന്‍ ജ​യി​സ​ണ്‍ ഹോ​ള്‍ഡ​ര്‍ 23 റ​ണ്‍സും നേ​ടി പു​റ​ത്താ​യി. മ​റ്റ് ബാ​റ്റ്‌​സ്മാ​ന്‍മാ​ര്‍ക്കൊ​ന്നും തി​ള​ങ്ങാ​നാ​യി​ല്ല. ആ​റ് വി​ന്‍ഡീ​സ് ബാ​റ്റ്‌​സ്മാ​ന്‍മാ​ര്‍ക്ക് ര​ണ്ട​ക്കം ക​ട​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഏ​ഴ് വി​ക്ക​റ്റു​മാ​യി തി​ള​ങ്ങി​യ ആ​ന്‍ഡേ​ഴ്‌​സ​ണ് ര​ണ്ടു വി​ക്ക​റ്റു​മാ​യി സ്റ്റു​വ​ര്‍ട്ട് ബ്രോ​ഡ് മി​ക​ച്ച പി​ന്തു​ണ​യും ന​ല്‍കി.


രണ്ടാം ഇന്നിംഗ്സിൽ 17 റൺസെടുത്ത കുക്കി നെ മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് ജയം കൈപ്പിടി യിലാക്കി. മാർക്ക് സ്റ്റോൾമാ ൻ(40), ടോം വെസ്‌ലി (44) എന്നിവർ പുറത്താ കാതെ നിന്നു. ബെൻ സ്റ്റോക്സ് മാൻ ഓഫ് ദ മാച്ചും ആൻഡേഴ്സ ണാണും ഷായി ഹോപ്സും മാൻ ഓഫ് ദ സീരീസുമാ യി.