സിറ്റിക്കു കൂറ്റന്‍ ജയം
Saturday, September 16, 2017 9:55 PM IST
മാ​ഞ്ച​സ്റ്റ​ര്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​ക്കു കൂ​റ്റ​ന്‍ ജ​യം. അ​ര്‍ജ​ന്‍റൈ​ന്‍ താ​രം സെ​ര്‍ജി അ​ഗ്വേ​ലോ​യു​ടെ ഹാ​ട്രി​ക് ബ​ല​ത്തി​ല്‍ സി​റ്റി, വാ​റ്റ​ഫ​ഡി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ആ​റു ഗോ​ളി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി. 27, 31, 81 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു അ​ഗ്വേ​റോ​യു​ടെ ഗോ​ളു​ക​ള്‍. ഗ​ബ്രി​യേ​ൽ ജീ​സ​സ് (37), ഒ​ട്ടാ​മെ​ന്‍ഡി (63), റ​ഹിം സ്‌​റ്റെ​ര്‍ലിം​ഗ് (89) എ​ന്നി​വ​രും സ്‌​കോ​ര്‍ ചെ​യ്തു. വി​ജ​യ​ത്തോ​ടെ സി​റ്റി പോ​യി​ന്‍റ് നി​ല​യി​ല്‍ ത​ല​പ്പ​ത്ത് തു​ട​രു​ക​യാ​ണ്. അ​തേ​സ​മ​യം ആ​ഴ്‌​സ​ണ​ലി​നോ​ടു ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട ലി​വ​ര്‍പൂ​ള്‍ ബേ​ണ്‍ലി​യോ​ടു സ​മ​നി​ല​യി​ല്‍ കു​ടു​ങ്ങി. ഇ​രു ടീ​മും ഓ​രോ ഗോ​ള്‍ വീ​തം നേ​ടി. 27-ാം മി​നി​റ്റി​ല്‍ ആ​ര്‍ഫീ​ല്‍ഡി​ലൂ​ടെ ബേ​ണ്‍ലി​യാ​ണ് ആ​ദ്യം മു​ന്നി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍, 30-ാം മി​നി​റ്റി​ല്‍ സ​ലാ​യി​ലൂ​ടെ ലി​വ​ര്‍ തി​രി​ച്ച​ടി​ച്ചു.


ന്യൂ​കാ​സി​ല്‍ യു​ണൈ​റ്റ​ഡ് സ്റ്റോ​ക് സി​റ്റി​യെ ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ ലീ​ഗി​ലെ തു​ട​ക്ക​ക്കാ​രാ​യ ഹ​ഡേ​ഴ്‌​സ്ഫീ​ല്‍ഡ് ടൗ​ണ്‍ ലെ​സ്റ്റ​ര്‍ സി​റ്റി​യെ സ​മ​നി​ല​യി​ല്‍ ത​ള​ച്ചു. ഇ​രു​ടീ​മും ഓ​രോ ഗോ​ള്‍ വീ​തം നേ​ടി.