ഡേവിസ് കപ്പ്: ഇന്ത്യ തോറ്റു
Monday, September 18, 2017 11:26 AM IST
എ​ഡ്മ​ണ്ട​ന്‍: ഡേവിസ് കപ്പ് ലോകഗ്രൂപ്പിൽ കളിക്കാൻ ഇന്ത്യ ഇനിയും കാത്തിരിക്കണം. കാനഡയോണ് 3-2ന് ഇന്ത്യ തോറ്റു. അവസാന മത്സരത്തിൽ‍ ഇ​ന്ത്യ​യു​ടെ രാം​കു​മാ​ര്‍ രാ​മ​നാ​ഥ​ൻ ഷ​പോ​വ​ലോ​വിനോടു തോറ്റു. നോ​ര്‍ത്ത്‌​ലാ​ന്‍ഡ് കൊ​ളീ​സി​യ​ത്തി​ലെ ഇ​ന്‍ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ 6-3, 7-6 (1), 6-3 എ​ന്ന നി​ല​യി​ലാ​ണ് ഷ​പോ​വ​ലോ​വ് വി​ജ​യി​ച്ച​ത്. ഇ​തോ​ടെ 16 രാ​ജ്യ​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടു​ന്ന എ​ലൈ​റ്റ് ഡേ​വി​സ് ക​പ്പ് വേ​ള്‍ഡ് ഗ്രൂ​പ്പി​ലേ​ക്ക് കാ​ന​ഡ തി​രി​ച്ചെ​ത്തി.

ആ​ദ്യ​ദി​ന​ത്തി​ലെ മാ​ജി​ക് പ്ര​ക​ട​നം രാം​കു​മാ​റി​ല്‍ നി​ന്നു പ്ര​തീ​ക്ഷി​ച്ച ഇ​ന്ത്യ​ക്ക് രാം​കു​മാ​റി​ന്‍റെ കീ​ഴ​ട​ങ്ങ​ലാ​ണ് കാ​ണേ​ണ്ടി വ​ന്ന​ത്. അതേസമയം, യു​കി ഭാം​ബ്രി വിജയിച്ചു. ‍ ബ്രെ​യ്ഡ​ന്‍ ഷൂ​ന​റെയാണ് തോ​ല്‍പ്പി​ച്ചത്. ജ​യ​വും പ​രാ​ജ​യ​വും മാ​റി മാ​റി വ​ന്ന മ​ത്സ​ര​ത്തി​ല്‍ 6-4, 4-6, 6-4 എ​ന്ന നി​ല​യി​ലാ​ണ് യു​കി വി​ജ​യി​ച്ച​ത്. തു​ട​ര്‍ച്ച​യാ​യി നാ​ലാം വ​ര്‍ഷ​മാ​ണ് ഇ​ന്ത്യ പ്ലേ ​ഓ​ഫി​ല്‍ പ​രാ​ജ​യം രു​ചി​ക്കു​ന്ന​ത്. സെ​ര്‍ബി​യ, ചെ​ക്ക് റി​പ്പ​ബ്ലി​ക്, സ്‌​പെ​യി​ന്‍ എന്നിവരോടാണ് മുന്പ് തോറ്റത്.