ജപ്പാൻ ഓപ്പൺ സൂപ്പർ സീരീസ് : സി​ന്ധു, സൈ​ന, ശ്രീ​കാ​ന്ത് മു​ന്നോ​ട്ട്
Wednesday, September 20, 2017 10:12 PM IST
ടോ​ക്കി​യോ: ജ​പ്പാ​ന്‍ ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സ് ബാ​ഡ്മി​ന്‍റ​ണി​ല്‍ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു, സൈ​ന നെ​ഹ് വാ​ള്‍, കി​ഡം​ബി ശ്രീ​കാ​ന്ത് എ​ന്നി​വ​ര്‍ ര​ണ്ടാം റൗ​ണ്ടി​ല്‍. കൊ​റി​യ ഓ​പ്പ​ണ്‍ ജേ​താ​വ് സി​ന്ധു ജ​പ്പാ​ന്‍റെ മി​നാ​ത്‌സു മി​താ​നി​യെ മി​ക​ച്ചൊ​രു പോ​രാ​ട്ട​ത്തി​ല്‍ 12-21, 21-15, 21-17ന് ​ത​ക​ര്‍ത്തു. അ​ടു​ത്ത റൗ​ണ്ടി​ല്‍ സി​ന്ധു ജ​പ്പാ​ന്‍റെ ത​ന്നെ നൊ​സോ​മി ഒ​കു​ഹാ​ര​യെ നേ​രി​ടും.

സമീപകാലത്ത് മൂ​ന്നാം ത​വ​ണ​യാ​ണ് സി​ന്ധു​വും ഒ​കു​ഹാ​ര​യും നേ​ര്‍ക്കു​നേ​ര്‍വ​രു​ന്ന​ത്. ഗ്ലാ​സ്‌​ഗോ​യി​ല്‍ ന​ട​ന്ന ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പ് ഫൈ​ന​ലി​ലും കൊ​റി​യ ഓ​പ്പ​ണ്‍ ഫൈ​നി​ലും ഇ​രു​വ​രും ഏ​റ്റു​മു​ട്ടി​യി​രു​ന്നു.

സൈ​ന താ​യ്‌​ല​ന്‍ഡി​ന്‍റെ പോ​ണ്‍വാ​വെ ചോ​ചു​വോം​ഗി​നെ 21-17, 21-9ന് ​കീ​ഴ​ട​ക്കി. ര​ണ്ടാം റൗ​ണ്ടി​ല്‍ സൈ​ന ഒളി​മ്പി​ക് ചാ​മ്പ്യ​ന്‍ ക​രോ​ളി​ന മാ​രി​നെ നേ​രി​ടും. ശ്രീ​കാ​ന്ത് മൂ​ന്നു ഗെ​യി​മു​ക​ള്‍ക്കു ചൈ​ന​യു​ടെ ടി​യാ​ന്‍ ഹു​വേ​യി​യെ 21-15, 12-21, 21-11ന് ​തോ​ല്‍പ്പി​ച്ചു. ഹോ​ങ്കോം​ഗി​ന്‍റെ ഹു ​യു​ന്‍ ആ​ണ് അ​ടു​ത്ത എ​തി​രാ​ളി. എ​ച്ച്.​എ​സ്. പ്ര​ണോയി​യും സ​മീ​ര്‍ വ​ര്‍മ​യും ര​ണ്ടാം റൗ​ണ്ടി​ലെ​ത്തി​യി​ട്ടു​ണ്ട്. പ്ര​ണോ​യ് ഡെ​ന്മാ​ര്‍ക്കി​ന്‍റെ ആ​ന്ദ്രെ​സ് ആ​ന്‍റോ​ന്‍സ​നെ 21-12, 21-14നും ​സ​മീ​ര്‍ താ​യ്‌​ല​ന്‍ഡി​ന്‍റെ ഖോ​സി​റ്റ് ഫെ​സ്റ്റ്പ്ര​ദാ​ബി​നെ 21-12, 21-19നും ​തോ​ല്‍പ്പി​ച്ചു.


പ്ര​ണോ​യ്് ചൈ​നീ​സ് താ​യ്‌​പേ​യു​ടെ ഹ്‌​സു ജെ​ന്‍ ഹോ​വി​നെ​യും സ​മീ​ര്‍ ചൈ​ന​യു​ടെ ഷീ ​യു​ഖി​യെ​യും നേ​ടി​രും. സ​മീ​റി​ന്‍റെ സ​ഹോ​ദ​ര​ന്‍ സൗ​ര​ഭ് ചൈ​ന​യു​ടെ ലി​ന്‍ ഡാ​നോ​ട് 11-21, 21-15, 21-13ന് ​തോ​റ്റു. സാ​യ് പ്ര​ണീ​ത് കൊ​റി​യ​യു​ടെ ലീ ​ഡോം​ഗ് കൗ​നോ​ട് 21-23, 21-17, 21-14ന് ​തോ​റ്റു. മി​ക്‌​സ​ഡ് ഡ​ബി​ള്‍സി​ല്‍ സാ​ത്വി​ക്‌​രാ​ജ് രെ​ങ്കി​റെ​ഡ്ഢി-​അ​ശ്വി​നി പൊ​ന്ന​പ്പ സ​ഖ്യം ര​ണ്ടാ റൗ​ണ്ടി​ലെ​ത്തി. പു​രു​ഷ ഡ​ബി​ള്‍സി​ല്‍ സാ​ത്വി​ക്-​ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യ​ത്തി​ന് ര​ണ്ടാം റൗ​ണ്ടി​ലെ​ത്താ​നാ​യി​ല്ല.